ഐപിഎൽ മത്സരങ്ങൾ പുരോഗമിക്കവെ പോയിൻറ് പട്ടികയിൽ മുന്നിലെത്താൻ ടീമുകൾ തമ്മിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 8 പോയിൻറുകളുമായി പോയിൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കെ.എൽ രാഹുൽ നയിക്കുന്ന ലക്നൗ സൂപ്പർ ജയന്റ്‌സ് 8 പോയിൻറുമായി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാബിനെ പരാജയപ്പെടുത്തിയതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, പഞ്ചാബ് കിംഗ്‌സ് എന്നീ നാല് ടീമുകളോടൊപ്പം ബെംഗളൂരുവിനും 6 പോയിൻറുകളായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആറ് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയത്തോടെ പോയിന്റ് പട്ടികയിൽ ആർസിബി അഞ്ചാം സ്ഥാനത്താണ്. അതേസമയം, ഡൽഹി ക്യാപിറ്റൽസാകട്ടെ 6 മത്സരങ്ങളിൽ നിന്ന് ഒരു ജയവുമായി പത്താം സ്ഥാനത്ത് തുടരുകയാണ്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിനിടെ നായകൻ ഫാഫ് ഡു പ്ലെസിക്ക് പരിക്കേറ്റതിനാൽ 464 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലി ആർസിബിയുടെ നായക സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തി. 


ALSO READ: കുതിപ്പ് തുടരാൻ ചെന്നൈ, കിതപ്പ് മാറ്റാൻ ഹൈദരാബാദ്; ചെപ്പോക്കിൽ ഇന്ന് വാശിക്കളി


ചെപ്പോക്കിൽ നടക്കുന്ന അടുത്ത മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാൽ എം.എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള രാജസ്ഥാൻ, ലക്നൌ എന്നീ ടീമുകൾക്കൊപ്പം എത്താനാകും. മറുവശത്ത്, പഞ്ചാബും കൊൽക്കത്തയും പോയിന്റ് പട്ടികയിൽ 7, 8 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. 


ഓറഞ്ച് ക്യാപ് 


റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ നായകൻ ഫാഫ് ഡു പ്ലെസിയാണ് നിലവിൽ ഓറഞ്ച് ക്യാപ് കൈവശപ്പെടുത്തിയിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 4 അർധ സെഞ്ച്വറികൾ സഹിതം 343 റൺസാണ് ഡുപ്ലസിയുടെ സമ്പാദ്യം.  166.5 ആണ് ഡുപ്ലസിയുടെ സ്‌ട്രൈക്ക് റേറ്റ്. ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണറാണ് ഓറഞ്ച് ക്യാപിനുള്ള മത്സരത്തിൽ രണ്ടാം സ്ഥാനത്ത്. 6 കളികളിൽ നിന്ന് 4 അർധ സെഞ്ച്വറികൾ സഹിതം 285 റൺസാണ് വാർണർ അടിച്ചു കൂട്ടിയത്.  6 കളികളിൽ നിന്ന് 4 അർധ സെഞ്ച്വറികൾ സഹിതം 279 റൺസുമായി വിരാട് കോഹ്‌ലി ഓറഞ്ച് ക്യാപ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.


പർപ്പിൾ ക്യാപ്


റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻറെ പേസർ മുഹമ്മദ് സിറാജാണ് നിലവിൽ പർപ്പിൾ ക്യാപ് കയ്യടക്കിയിരിക്കുന്നത്. 6 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റ് നേടിയ സിറാജ് ലക്നൌവിൻറെ പേസർ മാർക്ക് വുഡിനെ മറികടന്നു. 4 മത്സരങ്ങളിൽ നിന്ന് മാർക്ക് വുഡ് 11 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. രാജസ്ഥാൻറെ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ 6 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുമായി മൂന്നാം സ്ഥാനത്തും ഗുജറാത്തിൻറെ ലെഗ് സ്പിന്നർ റാഷിദ് ഖാൻ 5 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റ് നേടി നാലാം സ്ഥാനത്തും തുടരുന്നു. ഡൽഹിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി കൊൽക്കത്തയുടെ ഓഫ് സ്പിന്നർ വരുൺ ചക്രവർത്തി ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ 6 മത്സരങ്ങളിൽ നിന്ന് വരുൺ 9 വിക്കറ്റ് നേടിയിട്ടുണ്ട്.പഞ്ചാബിൻറെ പേസർ അർഷ്ദീപ് സിംഗ് 6 കളികളിൽ നിന്ന് 9 വിക്കറ്റുമായി എട്ടാം സ്ഥാനത്താണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.