ഡൽഹി ക്യാപിറ്റൽസിന് എതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടി. ഓപ്പണർമാരായ ജോസ് ബട്ലറുടെയും യശസ്വി ജയ്സ്വാളിൻറെയും പ്രകടനമാണ് രാജസ്ഥാന് മികച്ച സ്കോർ സമ്മാനിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണം തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന തുടക്കമാണ് ബട്ലറും ജയ്സ്വാളും രാജസ്ഥാന് നൽകിയത്. പവർ പ്ലേയിൽ ജയ്സ്വാളാണ് കൂടുതൽ അപകടകാരിയായി കാണപ്പെട്ടത്. ആദ്യ ഓവറിൽ തന്നെ 5 ബൌണ്ടറികൾ പായിച്ചുകൊണ്ടാണ് ജയ്സ്വാൾ തുടക്കമിട്ടത്. ഇരുവരും ആക്രമിച്ച് കളിച്ചതോടെ രാജസ്ഥാൻറെ സ്കോർ കുതിച്ചുയർന്നു. വെറും 8.3 ഓവറിൽ 98 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഓപ്പണിംഗ് സഖ്യം പിരിഞ്ഞത്. 


ALSO READ: ഇത് അയാളുടെ കാലമല്ലേ...! ഫിഫ റാങ്കിംഗിൽ ബ്രസീലിനെ മറികടന്ന് അർജൻറീന ഒന്നാമത്


31 പന്തിൽ 11 ബൌണ്ടറികളും ഒരു സിക്സറും സഹിതം 60 റൺസ് എടുത്ത ജയ്സ്വാളിനെ മുകേഷ് കുമാറാണ് പുറത്താക്കിയത്. 51 പന്തിൽ 11 ബൌണ്ടറികളും ഒരു സിക്സറും സഹിതം 79 റൺസ് നേടിയ ബട്ലറെയും മുകേഷ് കുമാർ തന്നെയാണ് പുറത്താക്കിയത്. മൂന്നാമനായി ക്രീസിലെത്തിയ മലയാളി താരം സഞ്ജു സാംസൺ നേരിട്ട നാലാം പന്തിൽ തന്നെ റൺസൊന്നും നേടാതെ പുറത്തായത് രാജസ്ഥാന് തിരിച്ചടിയായി. കുൽദീപ് യാദവിൻറെ പന്തിൽ കൂറ്റൻ അടിക്ക് ശ്രമിക്കവെയാണ് സഞ്ജു പുറത്തായത്. അവസാന നിമിഷം ആഞ്ഞടിച്ച ഷിമ്രോൺ ഹെറ്റ്മെയറാണ് (21 പന്തിൽ പുറത്താകാതെ 39) രാജസ്ഥാൻറെ സ്കോർ 200ലേയ്ക്ക് അടുപ്പിച്ചത്.


ഡൽഹിക്ക് വേണ്ടി 4 ഓവറിൽ 36 റൺസ് വഴങ്ങി ജോസ് ബട്ലർ, യശസ്വി ജയ്സ്വാൾ എന്നിവരുടെ നിർണായക വിക്കറ്റുകൾ വീഴ്ത്തിയ മുകേഷ് കുമാറാണ് തിളങ്ങിയത്.  കുൽദീപ് യാദവ്, റോവ്മാൻ പവൽ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ തകർത്ത് അടിച്ച് ജയിക്കാതെ ഡൽഹിക്ക് നിവർത്തിയില്ല. കാരണം, ഈ സീസണിൽ ഇതുവരെ അക്കൌണ്ട് തുറക്കാൻ ഡൽഹിക്ക് സാധിച്ചിട്ടില്ല.  അതിനാൽ തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ന് ഡൽഹിക്ക്  ചിന്തിക്കാൻ പോലും കഴിയില്ല. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.