ഹൈദരബാദ് : നോ-ബോൾ വിധിക്കാത്തതിന്റെ പേരിൽ ൺറൈസേഴ്സ് ഹൈദരാബാദ്-ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് മത്സത്തിനിടെ ആരാധകരുടെ പ്രതിഷേധം. തുടർന്ന് എസ്ആർഎച്ച്-എൽഎസ്ജി മത്സരം ഇടയ്ക്ക് നിർത്തിവെച്ചു. അമ്പയർമാർ നോ-ബോൾ അനുവദിക്കാത്തതാണ് ഹൈദരബാദ് ആരാധകരെ ചൊടുപ്പിച്ചത്. റിവ്യു ആവശ്യപ്പെട്ട എസ്ആർഎച്ചിന് ഡിആർഎസിലും നോ-ബോൾ ടിവി അമ്പയർ നിഷേധിക്കുകയായിരുന്നു. ഇതെ തുടർന്ന് ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ പ്രതിഷേധം ആരാധകരുടെ പ്രതിഷേധം ഉയർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അവേശ് ഖാൻ എറിഞ്ഞ ബീമർ ഫീൽഡ് അമ്പയർമാർ നോ-ബോളായി വിധിച്ചില്ല. ആ തീരുമാനത്തിനെതിരെ എസ്ആർഎച്ച് താരങ്ങൾ റിവ്യു ആവശ്യപ്പെടുകയായിരുന്നു. അതേസമയം ഡിആർഎസിലും ടിവി അമ്പയർ എസ്ആർഎച്ചിന്റെ ആവശ്യം നിഷേധിച്ചു. ഈ സമയം എസ്ആർഎച്ച് ബാറ്റർ അൻറിച്ച് ക്ലാസെൻ ഫീൽഡ് അമ്പയർമാരോട് നോ-ബോൾ നിഷേധിച്ചതിന്റെ വിശദീകരണം ചോദിക്കുകയും ചെയ്തു.


ALSO READ : Yashasvi Jaiswal: യുവരാജ് മുതല്‍ യശസ്വി വരെ; ടി20യിലെ വേഗമേറിയ അര്‍ധ സെഞ്ച്വറികള്‍


എന്നാൽ ഈ സമയം എൽഎസ്ജിയുടെ ഡഗ്-ഔട്ടിൽ നിന്നും കോച്ച് ആൻഡി ഫ്ലവറും ടീം മെന്റർ ഗൗതം ഗംഭീറും ബൗണ്ടറി ലൈനിനുള്ളിലേക്ക് പ്രവശിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ഡഗ്-ഔട്ടിന് പിന്നിലുള്ള കാണികളുടെ ഇടയിലേക്ക് ചൂണ്ടിക്കാട്ടുകയും ചെയ്തു. എൽഎസ്ജി ഡഗ്-ഔട്ടിലേക്ക് എസ്ആർഎച്ചിന്റെ ആരാധകർ എന്തോ വലിച്ചെറിഞ്ഞതായിട്ടാണ് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ശുഭിതരായ ഹൈദരാബാദ് ആരാധകർ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിയുടെ പേര് വിളിച്ച് പറയുന്നുണ്ടായിരുന്നു.



അതേസമയം മത്സരത്തിൽ ഹൈദരാബാദിനെ ലഖ്നൗ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 13 പന്തിൽ 44 റൺസെടുത്ത നിക്കോളാസ് പൂരാൻ നടത്തിയ ഇന്നിങ്സാണ് എൽഎസ്ജിക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത എസ്ആർഎച്ച് ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ എൽഎസ്ജി പൂരാന്റെ ഇന്നിങ്സിന് പുറമെ പ്രേരക് മങ്കാദ്, മാർക്കസ് സ്റ്റോയിൻസ് എന്നിവരും മികച്ച പ്രകടം കാഴ്ചവെച്ചു. ജയത്തോടെ ലഖ്നൗ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് പ്ലേ ഓഫ് സാധ്യത നിലനിർത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.