Yashasvi Jaiswal: യുവരാജ് മുതല്‍ യശസ്വി വരെ; ടി20യിലെ വേഗമേറിയ അര്‍ധ സെഞ്ച്വറികള്‍

നിരവധി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനങ്ങള്‍ക്ക് ടി20 ക്രിക്കറ്റ്, പ്രത്യേകിച്ച് ഐപിഎല്‍ വേദിയാകാറുണ്ട്. കണ്ണടച്ചു തുറക്കും മുമ്പ് അര്‍ധ സെഞ്ച്വറികള്‍ നേടിയ നിരവധി താരങ്ങളുണ്ട്. 

 

Fastest Half Centuries in T20I: ഐപിഎല്‍ ചരിത്രത്തിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാള്‍. എന്നാല്‍, ടി20 ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി സ്വന്തമാക്കാന്‍ ജയ്‌സ്വാളിന് കഴിഞ്ഞില്ല. കൈയ്യെത്തും ദൂരത്താണ് ജയ്‌സ്വാളിന് ഈ നേട്ടം നഷ്ടമായത്. ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. 

1 /5

യശസ്വി ജയ്‌സ്വാള്‍ : കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 13 പന്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ യശസ്വി ജയ്‌സ്വാളിന് കഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും വേഗമേറിയതും ടി20 ചരിത്രത്തില്‍ രണ്ടാമത്തെ വേഗമേറിയതുമായ അര്‍ധ സെഞ്ച്വറിയാണ് ഇത്.   

2 /5

യുവരാജ് സിംഗ് : 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പിലാണ് യുവരാജ് സിംഗ് റെക്കോര്‍ഡിട്ടത്. ഇംഗ്ലണ്ടിനെതിരെ വെറും 12 പന്തില്‍ യുവി 50 റണ്‍സ് പിന്നിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറില്‍ ആറ് സിക്‌സറുകള്‍ പറത്തിയ യുവി ടി20 ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു.  

3 /5

ക്രിസ് ഗെയ്ല്‍ : 2016ല്‍ ബിഗ് ബാഷ് ലീഗില്‍ 12 പന്തില്‍ അര്‍ധ സെഞ്ച്വറി അടിച്ച ഗെയ്ല്‍ യുവരാജിനൊപ്പം എത്തിയിരുന്നു.

4 /5

സുനില്‍ നരെയ്ന്‍ : 2022ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ 13 പന്തില്‍ സുനില്‍ നരെയ്ന്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.   

5 /5

ഹസ്രത്തുല്ല സസായ് : 2018ല്‍ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഹസ്രത്തുല്ല സസായ് യുവരാജിന്റെയും ഗെയ്‌ലിന്റെയും റെക്കോര്‍ഡിന് ഒപ്പമെത്തിയിരുന്നു.   

You May Like

Sponsored by Taboola