ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്സ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് പഞ്ചാബ് ഇന്ന് ഇറങ്ങുന്നത്. മറുഭാഗത്ത് ഹാട്രിക് തോൽവി ഒഴിവാക്കുകയാണ് ഹൈദരാബാദിൻറെ ലക്ഷ്യം. ഹൈദരാബാദിൻറെ ഹോം ഗ്രൌണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടും രണ്ടാം മത്സരത്തിൽ ലക്നൌ സൂപ്പർ ജയൻറ്സിനോടും പരാജയപ്പെട്ടാണ് ഹൈദരാബാദിൻറെ വരവ്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇല്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. എന്നാൽ, നായകനും ദക്ഷിണാഫ്രിക്കൻ താരവുമായ എയ്ഡൻ മാർക്രം ഉൾപ്പെടെ രണ്ടാം മത്സരത്തിൽ ടീമിൽ തിരികെ എത്തിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. ഇതോടെ 2023 സീസണിൽ ഏറ്റവും മോശം തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. 


ALSO READ: ഹാട്രിക് ജയം തേടി ഗുജറാത്ത്; രണ്ടും കൽപ്പിച്ച് കൊൽക്കത്ത, ഇന്ന് വാശിക്കളി


മറുഭാഗത്ത്, മികച്ച തുടക്കത്തോടെയാണ് പഞ്ചാബ് കിംഗ്സ് ഈ സീസൺ ആരംഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ആവേശകരമായ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെയും പഞ്ചാബ് പരാജയപ്പെടുത്തി. ഈ രണ്ട് മത്സരങ്ങളിലും ഓൾ റൌണ്ട് പ്രകടനമാണ് പഞ്ചാബ് പുറത്തെടുത്തത്. ശിഖർ ധവാൻറെ ഫോം ഇന്നത്തെ മത്സരത്തിൽ നിർണായകമാകും. സാം കറൻ, അർഷ്ദീപ് സിംഗ് എന്നിവരും ഹൈദരാബാദിന് തലവേദനയാകും. 


കഴിഞ്ഞ സീസണിൽ ഇരു ടീമുകളും രണ്ട് തവണയാണ് ഏറ്റുമുട്ടിയത്. ആദ്യ മത്സരത്തിൽ ഹൈദരാബാദ് പഞ്ചാബിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തിയപ്പോൾ രണ്ടാം മത്സരത്തിൽ പഞ്ചാബ് ഹൈദരാബാദിനെ 5 വിക്കറ്റിന് തോൽപ്പിച്ചാണ് മറുപടി നൽകിയത്. ഐപിഎല്ലിൽ ഇതുവരെയുള്ള നേർക്കുനേർ പോരാട്ടങ്ങളുടെ കണക്ക് പരിശോധിച്ചാൽ ഹൈദരാബാദിനാണ് മുൻതൂക്കം. ആകെ 20 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതിൽ 13 തവണ ഹൈദരാബാദും 7 തവണ പഞ്ചാബും വിജയിച്ചു.


സാധ്യതാ ടീം


സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം (c), ഹാരി ബ്രൂക്ക്, ഹെൻറിച്ച് ക്ലാസൻ (WK), വാഷിംഗ്ടൺ സുന്ദർ, ആദിൽ റഷീദ്/മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ടി. നടരാജൻ, ഉമ്രാൻ മാലിക്


പഞ്ചാബ് കിംഗ്സ്: ശിഖർ ധവാൻ (c), പ്രഭ്സിമ്രാൻ സിംഗ്, ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ (WK), സിക്കന്ദർ റാസ, ഷാരൂഖ് ഖാൻ, സാം കറൻ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, നഥാൻ എല്ലിസ്, അർഷ്ദീപ് സിംഗ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.