ഐപിഎൽ ടീമുകളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഏറ്റവും ജനുപ്രിയമായ അക്കൗണ്ടാണ് രാജസ്ഥാൻ റോയൽസിന്റെ. ട്രെൻഡിന് ആസ്പദമാക്കി ടീമിലെ താരങ്ങളെ കോർത്തിണിക്കിയും പ്രാങ്കും തമാശകളും ചേർത്ത് കൊണ്ടുള്ള വിവിധ കണ്ടെന്റുകളാണ് രാജസ്ഥാൻ റോയൽസ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പങ്കുവെക്കുന്നത്. ഇപ്പോൾ ഏറ്റവും ഒടുവിലായി മലയാളം തിയറ്ററുകളെ ഇളക്കി മറിച്ച രോമാഞ്ചം സിനിമയിലെ ആദരാഞ്ജലികൾ നേരട്ടെ എന്ന ഗാനം ചേർത്തിനോട് അനുബന്ധിച്ചുള്ള വീഡിയോയാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ സമൂഹമാധ്യമ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഇതിനോടകം വൈറിലായി കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രോമാഞ്ചം സിനിമയിൽ അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സൈക്കോ എക്സ്പ്രഷൻ രാജസ്ഥാൻ റോയൽസ് അവതരിപ്പിക്കുന്നതാണ് വീഡിയോ. ക്യാപ്റ്റൻ സഞ്ജു സാംസൺ, ബോളിങ് കോച്ച് ലസിത് മലിംഗ, മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കൽ, കെ.എം അസിഫ് വിൻഡീസ് താരങ്ങളായ ഷിമ്രോൺ ഹെത്മയർ, ജേസൺ ഹോൾഡർ. ഇംഗ്ലീഷ് താരം ജോസ് ബട്ലർ തുടങ്ങിയ രാജസ്ഥാന്റെ ഒട്ടുമിക്ക താരങ്ങളും വീഡിയോയിൽ അർജുൻ എക്സപ്രഷൻ അനുകരിക്കുന്നുണ്ട്. 


ALSO READ : IPL 2023: ആ താരത്തെ കളത്തിലിറക്കാൻ എന്തേ വൈകി? രാജസ്ഥാനോട് പൊള്ളോക്ക്


താരങ്ങളുടെ അനുകരണം ക്യൂട്ടായിട്ടുണ്ടെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ആറ് ലക്ഷത്തിൽ അധികം പേർ ഇതിനോടകം വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടുകഴിഞ്ഞു. വീഡിയോ കാണാം: 



2023ൽ മലയാളം ബോക്സ് ഓഫീസിൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് രോമാഞ്ചം. വിനായക് ശശികുമാറിന്റെ വരികൾക്ക് സുശിൻ ശ്യം ഇണം നൽകിയ ഈ 'ആദരാഞ്ജലികൾ നേരട്ടെ'  എന്ന ഗാനം ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ സോഷ്യൽ മീഡിയയിൽ വലിയ തോതിലാണ് ജനപ്രീതി നേടിയെടുക്കാൻ സാധിച്ചത്.


അതേസമയം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് സീസണിലെ ഏഴാം മത്സരത്തിനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ നാളെ ഏപ്രിൽ 23ന് ഇറങ്ങും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ടോസ് നാളെ വൈകിട്ട് മൂന്ന് മണിക്ക് ഇടും. ആറ് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോൽസാണ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആറ് പോയിന്റുമായി ആർസിബി അഞ്ചാം സ്ഥാനത്താണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.