കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഒരു റൺസിന് ജയിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. എന്നാൽ ആ മത്സരത്തിൽ താരമായി മാറിയത് റിങ്കു സിങ് എന്ന കെകെആറിന്റെ ഇടകൈ ബാറ്ററായിരുന്നു. അവസാന ഓവറിൽ 21 റൺസ് വേണ്ടിയിരുന്നു കൊൽക്കത്തയ്ക്ക് ജയിക്കാനായി. ഈഡൻ ഗാർഡൻ ഒന്നടങ്കം റിങ്കു... റിങ്കു എന്നാർത്തു. അങ്ങനെ ആർത്ത് വിളിക്കാൻ ഇതിന് മുമ്പ് ഇതെ സീസണിൽ റിങ്കു സിങ് ആരാണെന്ന് ഈഡൻ ഗാർഡൻ അറിഞ്ഞതാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഒവറിൽ അഞ്ച് സിക്സറുകൾ പറത്തികൊണ്ട് റിങ്കു താൻ ആരാണെന്ന് ക്രിക്കറ്റ് ലോകത്തെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേവലം ഒരു മത്സരത്തിൽ ജനനമെടുത്ത വണ്ടർ അല്ല താൻ എന്ന് റിങ്കു സീസണിൽ ഉടനീളം തെളിയിച്ചു. ഇനി താന്നൊരു സീസൺ വണ്ടറല്ലയെന്നും ഉത്തർ പ്രദേശ് സ്വദേശിയായ 25കാരനായ താരത്തിന് തെളിയിക്കണം. ഐപിഎല്ലിന് ശേഷം അതിനുള്ള തയ്യാറെടുപ്പിനൊരുങ്ങുകയാണ് റിങ്കു സിങ്. എന്നാൽ നിലവിൽ തന്റെ ലക്ഷ്യം ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം നേടുകയല്ലെന്ന് വ്യക്തമാക്കുകയാണ് റിങ്കു. ആഭ്യന്തര ക്രിക്കറ്റിൽ മികവ് പുലർത്തി തന്റെ കരിയർ മെച്ചപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നത് എൽസിജിക്കെതിരെ മത്സരത്തിന് ശേഷം റിങ്കു മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ALSO READ : IPL 2023: പ്ലേ ഓഫിൽ കണ്ണുവെച്ച് മുംബൈ ഇന്ന് ഇറങ്ങും, തടയിടാൻ ഹൈദരാബാദ്; രാജസ്ഥാനും നിർണായകം


"ഇന്ത്യൻ ടീമിലേക്കുള്ള എന്റെ സെലക്ഷൻ ഞാനിപ്പോൾ ചിന്തിക്കുന്നില്ല. ഞാൻ ഇപ്പോൾ എന്റെ വീട്ടിലേക്ക് പോകും എന്നിട്ട് വർഷങ്ങളായി ഞാൻ തുടർന്നിരുന്ന ദിനചര്യങ്ങൾ തുടരും" റിങ്ക് മാധ്യമപ്രവർത്തകരോടായി പറഞ്ഞു. സീസണിൽ ഉടനീളമായി 14 മത്സരങ്ങളിലായി റിങ്കു 474 റൺസാണ് 59.25 ശരാശരിയിൽ 149.52 സട്രൈക് റേറ്റിൽ കെകെആറിന് വേണ്ടി സ്കോർ ചെയ്തത്.


നിലവിൽ ഇന്ത്യൻ ടീം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുൻ ക്യാപ്റ്റന എം.എസ് ധോണിയെ പോലെയൊരു ഫിനിഷറെ. അത്തരമൊരു ഫിനിഷറായിട്ടാണ് പല മുൻ ഇന്ത്യൻ താരങ്ങൾ ഈ യുപി താരത്തെ കാണുന്നത്. റിങ്കുവിനെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മുൻ ഇന്ത്യൻ താരങ്ങളായി ഹർഭജൻ സിങ്ങും രവി ശാസ്ത്രിയും നിർദേശിക്കുന്നത്. റിങ്കു നീല ജേഴ്സിയിൽ ഇന്ത്യക്ക് വേണ്ടി ഇറങ്ങുമോ എന്ന് കാത്തിരുന്ന കാണേണ്ടതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.