ഐഎസ്എല്‍ രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തിന് ഡല്‍ഹി ഡൈനാമോസിനെതിരെ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും.രു സമനില മാത്രം മതി ബ്ലാസ്റ്റേഴ്‌സിന് ഫൈനല്‍ ഉറപ്പിക്കാന്‍. അതേസമയം ആദ്യ ഫൈനല്‍ പ്രവേശനത്തിന് ഡല്‍ഹി ഡൈനാമോസിന് ജയം അനിവാര്യം. രാത്രി ഏഴിനാണ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നു പോലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസത്തിലാണ് ഡൈനാമോസ് ഇറങ്ങുന്നത്.
നോര്‍ത്ത് ഈസ്റ്റ്, പൂണെ, കൊല്‍ക്കത്ത, മുംബെ ടീമുകളുമായി സമനില വഴങ്ങിയ ഡല്‍ഹി എവേ മല്‍സരങ്ങളില്‍ മാത്രമാണ് ഈ സീസണില്‍ പരാജയം നേരിട്ടത്. ലീഗ് റൗണ്ടില്‍ കേരളത്തെ ഇതേ ഗ്രൗണ്ടില്‍ 2 ഗോളിന് തോല്‍പ്പിച്ച ചരിത്രവും ഡൈനാമോസിനുണ്ട്. 


എന്നാല്‍ ഹോം മല്‍സരങ്ങളിലെ ഡല്‍ഹിയുടെ റെക്കോര്‍ഡിനെ ആശങ്കയോടെ കാണുന്നില്ലെന്നും അവര്‍ വിജയിക്കാതിരുന്ന അവസരങ്ങളുണ്ടെന്നും ബ്ലാസ്‌റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കൊപ്പല്‍ പറഞ്ഞു.


ഐഎസ്എല്ലില്‍ എവേ ഗോള്‍ ആനുകൂല്യമില്ല. ഇന്ന് 2-1ന് ബ്ലാസ്റ്റേഴ്‌സ് തോറ്റാലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ഫൈനലില്‍ കടക്കാനാകില്ല. ഇരുപാദങ്ങളിലെയും സ്‌കോറുകള്‍ കൂട്ടിയ ശേഷം വിജയികളെ തീരുമാനിക്കും. ഇരുപാദ സ്‌കോര്‍ സമനിലയാണെങ്കില്‍ 15 മിനിറ്റ് വീതമുള്ള 30 മിനിറ്റ് എക്‌സ്ട്രാ സമയം. ഇതിലും സമനിലയെങ്കില്‍ ഷൂട്ടൗട്ട്.