ഗോവ: ഐഎസ്എല്ലിൽ തുടർ ജയത്തിന് സാധിക്കാതെ Kerala Blaster FC. ഇഞ്ചുറി ടൈമിൽ നേടിയ ​ഗോളിലാണ് ഈസ്റ്റ് ബം​ഗാൾ കേരളത്തെ സമനിലയിൽ തളച്ചത്. ഇതോടെ സീസണിലെ രണ്ടാ പാദ മത്സരങ്ങൾക്കും ബ്ലാസ്റ്റേഴ്സിന് സമനിലയോടെ തുടക്കമിട്ടിരിക്കുന്നത്. 64-ാം മിനിറ്റിൽ ജോ‌ർദാൻ മറെയിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴസ്, മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കായാണ് സമനിലയിൽ കുരുങ്ങിയത്. ഇസ്റ്റ് ബം​ഗാളിനായി സ്കോട്ട് നെവല്ലെയാണ് ​ഗോൾ നേടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ ​ഗോളുകൾ നേടുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ബ്ലസ്റ്റേഴ്സ് (Kerala Blaster FC)മത്സരത്തിന് തുടക്കമിട്ടത്. ആദ്യ പത്ത് മിനിറ്റികളിൽ മൂന്നോളം ​ഗോൾ അവസരങ്ങളായിരുന്നു സൃഷ്ടിച്ചത്. മത്സരം ആദ്യ 15 മിനിറ്റ് കഴിഞ്ഞ് പ്രത്യാക്രമണവുമായ ഈസ്റ്റ് ബം​ഗാളും വന്നപ്പോൾ മത്സരം ഒന്നും കൂടി കനത്തു. കഴിഞ്ഞ മത്സരങ്ങളിൽ വിമർശനം നേരിട്ടിരുന്ന ബ്ലസ്റ്റേഴ്സിന്റെ പ്രതിരോധ നിരയല്ലായിരുന്നും ഇന്നലെ തിലക് മൈതനത്തിൽ കണ്ടിരുന്നുത്. ബം​ഗാളിന്റെ മുന്നേറ്റ് താരങ്ങളെ  കൃത്യമായി മാർക്ക് ചെയ്തും അവരുടെ നീക്കങ്ങളെ തകർത്തും മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ ദിവസം കഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവുമായു മുന്നോട്ട് പോയ ആദ്യപകുതി ​ഗോൾരഹിത സമനിലയിലായിൽ പിരിഞ്ഞു.


ALSO READ: Arjun Tendulkar: IPl 2021ല്‍ താരമാവാന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍


ശേഷം രണ്ടാം പകുതിയിൽ ആവേശത്തിലാക്കി ഇരു ടീമുകളും ആക്രമണങ്ങൾ അഴിച്ച് വിടുകയായിരുന്നു. തടുർന്ന് 64-ാം മിനറ്റിലാണ് നിരവധി ആക്രമണങ്ങൾക്കൊടുവിലാണ് ​കേരളം കാത്തിരുന്ന ആ ​ഗോൾ പിറന്നത്. ​ഗോൾ കീപ്പർ ആൽബിനോ ​ഗോമസ് (Albino Gomez) നീട്ടി നൽകിയ ബോൾ മറെ പിടിച്ചെടുത്ത് രണ്ട് ബംഗാൾ പ്രതിരോധ താരങ്ങളെ മറികടന്നാണ് ​ഗോൾ നേടിയത്. താരത്തിന്റെ സീസണിലെ ആറാം ​ഗോളാണിത്. 


എന്നാൽ ഒരു ​ഗോൾ നേടിയതോടെ ലീഡ് ഉയർത്താതെ പ്രതിരോധത്തിലേക്ക് മാറുകയായിരുന്നു. ഇത് അവസരമാക്കിയെടുത്ത് ബം​ഗാൾ ബ്ലാസ്റ്റേഴ്സിന്റെ ബോക്സിലേക്ക് തുടരെ തുടരെ ആക്രമണങ്ങൾ അഴിച്ചു വിട്ടു. എല്ലാ ആക്രമണങ്ങളും കൃത്യമായി തട്ടിയകറ്റിയ ബ്ലാസ്റ്റേഴസ് പ്രതിരോധനിരയും ​ഗോളിക്കും മത്സരത്തിന്റെ അവസാന നിമിഷത്തിലെ ആ ​ഗോൾ പ്രതിരോധിക്കാൻ സാധിച്ചില്ല. 95-ാം മിനിറ്റിൽ ബ്രൈറ്റ് എടുത്ത് കോർണറിൽ നെവല്ലെയാണ് ഹെഡറിലൂടെ ഈസ്റ്റ് ബം​ഗാളിനായി ​ഗോൾ കണ്ടെത്തിയത്.


ALSO READ: Sexual Harassment: വിവാഹ വാഗ്ദാനം, ഗര്‍ഭച്ഛിദ്രം, പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസം നിയമ കുരുക്കിലേയ്ക്ക്


മത്സരം സമനിലയിൽ പിരിഞ്ഞതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം നേടി.10 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്തും 11 പോയിന്റോടെ ഈസ്റ്റ് ബംഗാൾ ഒമ്പതാം സ്ഥാനത്തുമാണ്. പരിക്കേറ്റ് സീസണിൽ നിന്ന് പിന്മാറിയ സിഡോക്ക് പകരം ടീമിലെത്തിയ യുവാൻഡെ ലോപ്പസ് ഈസ്റ്റ് ബംഗാളിനെതിരെ ആദ്യമായി ജേഴ്സി അണിഞ്ഞു. ജനുവരി 20ന് വൈരികളായ ബം​ഗളൂരു എഫ്സിയുമാട്ടാണ് (Bengaluru FC) ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.