Mumbai: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു.
മുംബൈ (Mumbai) സീനിയര്‍ ടീമിനൊപ്പം ഹരിയാനക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ( Syed Mushtaq Ali Tournament ) ടി20 പോരാട്ടത്തിലാണ് ഇടംകൈയന്‍ പേസറായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ (Arjun Tendulkar) അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തില്‍ തന്നെ അര്‍ജുന്‍ വിക്കറ്റും സ്വന്തമാക്കി.
ആദ്യ ഓവറില്‍ പതിനഞ്ചു റണ്‍സാണ് അര്‍ജുന്‍ വിട്ടു കൊടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ ഓപ്പണര്‍ ചൈതന്യ ബിഷ്‌ണോയിയെ പുറത്താക്കി താരം തന്‍റെ വിക്കറ്റ് നേട്ടം ആഘോഷിച്ചു. മൂന്ന് ഓവറില്‍ 34 റണ്‍സാണ് അര്‍ജുന്‍ വിട്ടുനല്‍കിയത്.
Here's the exclusive video of Arjun Tendulkar getting his first wicket!!
Wicket on debut #SyedMushtaqAliT20 #SyedMushtaqAliTrophy #RohitSharma #AUSvsIND #GabbaTest #INDvsAUS pic.twitter.com/5kRnvWnNL0
— 45 (@mu_kh_esh) January 15, 2021
അതേസമയം, മത്സരത്തില്‍ ഹരിയാന (Haryana) 8 വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ 19.3 ഓവറില്‍ 143 റണ്‍സാണ് നേടിയത്. മറുപടി ബാറ്റി൦ഗിന് ഇറങ്ങിയ ഹരിയാന 17.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.
മുംബൈ സീനിയര്‍ ടീമില്‍ അംഗമായതോടെ 21കാരനായ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ IPL താര ലേലത്തിനുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും യോഗ്യത നേടി. IPL 2021ല്‍ താരം അരങ്ങേറ്റം കുറിയ്ക്കും.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനായും കളത്തിലിറങ്ങിയിട്ടുള്ള അര്‍ജുന്‍ മുന്‍പ് മുംബൈയുടെ വിവിധ വയസിലുള്ള ടീമുകളില്‍ കളിച്ചിട്ടുണ്ട്. 2018ല്‍ ലങ്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ അണ്ടര്‍ 19 സംഘത്തിലെ അംഗമായിരുന്നു അര്‍ജുന്‍.