ISL 2022-23 : ദിമിത്രിയുടെ ഗോളിൽ തിളങ്ങി കേരള ബ്ലാസ്റ്റേഴ്സ്; കൊമ്പന്മാർക്ക് തുടർച്ചയായ നാലാം ജയം
![ISL 2022-23 : ദിമിത്രിയുടെ ഗോളിൽ തിളങ്ങി കേരള ബ്ലാസ്റ്റേഴ്സ്; കൊമ്പന്മാർക്ക് തുടർച്ചയായ നാലാം ജയം ISL 2022-23 : ദിമിത്രിയുടെ ഗോളിൽ തിളങ്ങി കേരള ബ്ലാസ്റ്റേഴ്സ്; കൊമ്പന്മാർക്ക് തുടർച്ചയായ നാലാം ജയം](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2022/12/04/173545-dimi.jpg?itok=4TBrBcAz)
Kerala Blasters vs Jamshedpur FC ISL 2022-23 : 17-ാം മിനിറ്റിൽ ദിമിത്രിയോസാണ് കേരള ബ്ലാസ്റ്റേഴ്സിനായി വിജയ ഗോൾ കണ്ടെത്തിയത്
ജംഷെഡ്പൂർ : ഇന്ത്യൻ സൂപ്പർ ലൂഗിന്റെ 2022-23 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം ജയം. ജംഷെഡ്പൂർ എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ബ്ലാസ്റ്റേഴ്സിന്റെ നേട്ടം. മത്സരത്തിന്റെ ആദ്യപകുതിയിൽ ദിമിത്രിയോസ് ഡയമന്റാക്കോസ് നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ അഞ്ചാം ജയം സ്വന്തമാക്കുന്നത്. ഇതോടെ എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ടേബിളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു.
17-ാം മിനിറ്റിലാണ് ദിമിത്രിയോസ് ഡയമന്റാക്കോസ് കേരളത്തിനായി വിജയ ഗോൾ നേടിയത്. അഡ്രിയാൻ ലൂണ എടുത്ത ഫ്രീകിക്ക് നേരെ ജെഎഫ്സിയുടെ ഗോൾ മുഖത്തേക്കെത്തുകയായിരുന്നു. തുടർന്ന് ഒരു ടാപ് ഇനിലൂടെ ദിമിത്രിയോസ് ഗോളാക്കി മാറ്റുകയായിരുന്നു. സീസണിലെ താരത്തിന്റെ നാലമത്തെ ഗോളാണ് ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലെക്സിൽ പിറന്നത്.
ALSO READ : ISL : വമ്പന്മാരെ കൊമ്പന്മാർ തളച്ചു; കേരള ബ്ലാസ്റ്റേഴ്സിന് ഹാട്രിക് ജയം
പന്ത് പിടിച്ചടക്കി മികച്ച പാസിങ് ഗെയിമോടൊണ് ബ്ലാസ്റ്റേഴ്സ് ജംഷെഡ്പൂരിനെ നേരിട്ടത്. മാർക്കോ ലെസ്കോവിച്ചിന്റെ പ്രതിരോധനിര പരമാവധി പിഴവ് വരുത്താതെയാണ് മത്സരം നിയന്ത്രിച്ചത്. ഒരുപാട് പഴികേട്ട പ്രതിരോധ നിര ഒരോ മത്സരം കഴിയുമ്പോഴും മികവ് പുലർത്തുന്നത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കൂടുതൽ പ്രതീക്ഷയാണ് നൽകുന്നത്.
അതേസമയ രണ്ടാം പകതിയിൽ പന്തടിക്കി പിടിച്ച് കളിച്ചെങ്കിലും ഒരു ഗോളിന്റെ ജയത്തിൽ ജയിച്ച് കയറാൻ എന്ന മട്ടിലായിരുന്നു ബ്ലാസ്റ്റേഴ്സ് താരങ്ങൾ. രണ്ടാം പകുതിയിൽ ഒരു ഷോട്ട് പോലും ഓൺ ടാർഗറ്റിലേക്ക് പായിക്കാൻ കൊമ്പന്മാരുടെ മുന്നേറ്റ താരങ്ങൾക്ക് സാധിച്ചില്ല. ആക്രമണത്തിന്റെ മൂർച്ഛ കുറച്ച ബ്ലാസ്റ്റേഴ്സിനെയായിരിന്നു രണ്ടാം പകുതിയിൽ കാണാനായത്.
ഐഎസ്എല്ലിൽ ഇനി നാല് ദിവസത്തിന് ശേഷമാണ് മത്സരമുള്ളത്. ഡിസംബർ എട്ടിന് എടികെ മോഹൻ ബഗാൻ ജംഷെഡ്പൂർ എഫ്സിയുമായി ഏറ്റമുട്ടും. ഡിസംബർ 11ന് ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബദ്ധവൈരികളായ ബെംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളി. കലൂർ അന്തരാഷ്ട്ര സ്റ്റേഡിയത്തിൽ സ്വന്തം തട്ടകത്തിൽ വെച്ചാണ് ബ്ലാസ്റ്റേഴ്സ് ബിഎഫ്സിയെ നേരിടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...