കൊച്ചി : ഒരെയൊരു ലക്ഷ്യം മാത്രം കപ്പ് അടിക്കുക! ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2022-23 സീസണിന് ഇന്ന് തുടക്കം. കൊച്ചി കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിടും. സാധാരണയായി ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ ഏറ്റ് മുട്ടാറാണ് പതിവ്. എന്നാൽ ഇത്തവണ ടൂർണമെന്റിന്റെ സംഘാടകർ മറ്റൊരു ബംഗാൾ ടീമിനെയാണ് ബ്ലാസ്റ്റേഴ്സിന് എതിരാളിയായി എത്തിച്ചിരിക്കുന്നത്. എല്ലാ വർഷത്തെ പോലെ തന്നെ വൈകിട്ട് 7.30നാണ് മത്സരം. കോവിഡിന് ശേഷം ഐഎസ്എൽ മത്സരങ്ങൾ ഹോം സ്റ്റേഡിയത്തിൽ എത്തിയതിന്റെ ആവശ്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് ഫൈനലിൽ നഷ്ടമായ കപ്പ് എന്ന മോഹം ഏത് വിധേനയും മഞ്ഞപ്പടയുടെ ആരാധകർക്ക് ഏൽപ്പിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് കോച്ച് ഇവാൻ വുകോമാനോവിച്ചും കേരളത്തിന്റെ കൊമ്പന്മാരും ഇന്ന് മുതൽ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെല 28 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഏഴ് മലയാളികളും ആറ് വിദേശ താരങ്ങളും അടങ്ങിയ ടീമിനെയാണ് കോച്ച് വുകോമാനോവിച്ച് പ്രഖ്യാപിച്ചത്. കൊമ്പന്മാരുടെ നായകൻ ഫുൾ ബാക്ക് താരം ജെസ്സെൽ കാർനീറോയാണ്. മലയാളി താരം സഹൽ അബ്ദുൽ സമദും ഗോൾകീപ്പർ പ്രബ്സുഖാൻ ഗില്ലും ഫിറ്റ്നെസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്സിന് വളരെ ആശ്വാസമായിരിക്കുകയാണ്.


ALSO READ : ISL 2022-23 : ഐഎസ്എൽ അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ ഇവരാണ്; ടീമിൽ ഏഴ് മലയാളി താരങ്ങൾ



ബ്ലാസ്റ്റേഴ്സിന്റെ ടീം


ഗോൾ കീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധ താരം ബിജോയി, മധ്യനിര താരങ്ങളായ വിബിൻ മോഹനൻ, സഹൽ, നിഹാൽ സുധീഷ് മുന്നേറ്റ താരങ്ങളായ രാഹുൽ കെപി ശ്രീകുട്ടൻ എംഎസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഇടം നേടിയ മലയാളികൾ. മാർക്കോ ലെസ്കോവിച്ച്, വിക്ടർ മോങ്കിൽ, ഇവാൻ കലിഴുനി, അഡ്രിയാൻ ലൂണ, ദിമത്രിയോസ് ഡിമാന്റകോസ്, അപോസ്തോലസ് ഗ്വാനു എന്നിവരാണ് വിദേശ താരങ്ങൾ.  


കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് : ഗോൾകീപ്പർ- പ്രബ്സുഖൻ ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത്


പ്രതിരോധ നിര - സന്ദീപ് സിങ്, ഹർമ്മൻജോട് ഖബ്ര, ഹോർമിപാം റൂവാ, ബിജോയി, മാർക്കോ ലെസ്കോവിച്ച്, വിക്ടർ മോങ്കിൽ, നിഷു കുമാർ, ജെസ്സെൽ കാർനീറോ


മധ്യനിര - ആയുഷ് അധികാരി, പൂട്ടിയ, ജീക്സൺ സിങ്, ഇവാൻ കലിഴുനി, ഗിവ്സൺ സിങ്, വിബിൻ മോഹനൻ, സൌരവ്, സഹൽ, നിഹാൽ സുധീഷ്, ബ്രിസ് മിറണ്ട, അഡ്രിയാൻ ലൂണ


മുന്നേറ്റ നിര - ദിമത്രിയോസ് ഡിമാന്റകോസ്, അപോസ്തോലസ് ഗ്വാനു, ബിദ്യാസാഗർ സിങ്, രാഹുൽ കെപി, ശ്രീകുട്ടൻ എംഎസ്.


ALSO READ : ISL 2022-23 : ആശാനും പിള്ളാരും റെഡിയായി, നിങ്ങളോ? കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ അവസാനഘട്ട പരിശീലനത്തിൽ


പ്രതാപം തിരിച്ച് പിടിക്കാൻ ഈസ്റ്റ് ബംഗാൾ എഫ്സി


അടിമുടി മാറ്റവുമായിട്ടാണ് ബംഗാൾ വമ്പന്മാർ പുതിയ സീസണിൽ എത്തുന്നത്. ടീമിന്റെ ഉടമസ്ഥതയിൽ തുടങ്ങി കോച്ചിങ് സ്റ്റാഫ് താരങ്ങൾ ഉൾപ്പെടെ അടിമുടി മാറ്റം ഈസ്റ്റ് ബംഗാളിൽ വരിത്തിട്ടുണ്ട്. പ്രമുഖ ബിസിനെസ് ഗ്രൂപ്പായി ഇമാമി ഗ്രൂപ്പാണ് ഈസ്റ്റ് ബംഗാളിന്റെ നിലവിലെ ഉടമസ്ഥർ. ഒപ്പം മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനെ മുഖ്യപരിശീലകനായി ഈസ്റ്റ് ബംഗാൾ എത്തിച്ചിട്ടുണ്ട്. കൂടാതെ മലയാളികളുടെ സ്വന്തം ബിനോ ജോർജ് സഹപരിശീലകനായും റിസർവ് ടീമിന്റെത കോച്ചായും ബംഗാൾ ടീമുലുണ്ട്.


കേരള ബ്ലാസ്റ്റേഴ്സ് വരെ ലക്ഷ്യമിട്ട വി.പി സുഹൈറാണ് ഈസ്റ്റ് ബംഗാളിന്റെ കുന്തമുന. വൻ തുകയ്ക്കാണ് ബംഗാൾ വമ്പന്മാർ മലയാളി താരത്തെ സ്വന്തമാക്കിയത്. സീസണിനായി സുഹൈർ ഉൾപ്പടെ 27 അംഗ ടീമിനെയാണ് ഈസ്റ്റ് ബംഗാളിനായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ പ്രഖ്യാപിച്ചിരിക്കുന്നത്. സ്പാനിഷ് താരം ഇവാൻ ഗോണസാലെസ് സൈപ്രസ് താരം ചരലാമ്പോസ് ക്യറിയാക്യു, ബ്രസീലിയൻ താരങ്ങൾ അലക്സ് ലിമ എലിയാൻഡ്രോ, ഓസ്ട്രേലിയൻ താരം ജോർദാൻ ഡോഹെർട്ടി, ബ്രസീലിൽ നിന്നുള്ള മുൻ ബംഗളൂരു എഫ്സി താരം ക്ലീറ്റൺ സിൽവ എന്നിവരാണ് ബംഗാൾ ടീമിലെ വിദേശ താരങ്ങൾ. 



ഈസ്റ്റ് ബംഗാൾ ടീം


ഗോൾ കീപ്പർമാർ - പവൻ കുമാർ, കമൽജിത് സിങ്, നവീൻ കുമാർ


പ്രതിരോധ നിര - ശർതാക് ഗൊലൂയി, മുഹമ്മദ് റാക്കിപ്, ഇവാൻ ഗോൺസാലെസ്, ചരലാമ്പോസ് ക്യറിയാക്യു, അങ്കിത് മുഖർജി, ലാൽചുങ്നുങ്ക, ജെറി ലാൽറിൻസ്വാല, പ്രീതം കുമാർ സിങ്, നാബി ഹുസ്സൻ ഖാൻ


മധ്യനിര - അമർജിത് സിങ് കിയാം, തുഹിൻ ദാസ്, അങ്ഗൌസന വാഹെങ്ബാം, അലക്സ് ലിമ, സൌഭിക് ചക്രവർത്തി, ജോർദാൻ ഡൊഹെർട്ടി, മഹേഷ് സിങ് നെയ്റെം, മൊബഷിർ റഹ്മാൻ, അനികേത് ജാദവ്, സുമിത് പാസ്സി, ഹിമാൻഷു ജങ്ഗ്ര


മുന്നേറ്റ നിര - എലിയാൻഡ്രോ, ക്ലീറ്റൺ സിൽവ, സെമ്ബോയി ഹാവോകിപ്പ്, വിപി സുഹൈർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.