ISL 2022-23 : ഐഎസ്എൽ അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ ഇവരാണ്; ടീമിൽ ഏഴ് മലയാളി താരങ്ങൾ

Kerala Blaster FC Squad : സഹലും ഗോൾകീപ്പർ പ്രബ്സുഖാൻ ഗില്ലും ഫിറ്റ്നെസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്സിന് വളരെ ആശ്വാസമായിരിക്കുകയാണ്. 

Written by - Jenish Thomas | Last Updated : Oct 5, 2022, 09:23 PM IST
  • കൊമ്പന്മാരുടെ നായകൻ ഫുൾ ബാക്ക് താരം ജെസ്സെൽ കാർനീറോയാണ്.
  • സഹൽ അബ്ദുൽ സമദ് ഉൾപ്പെടെ ഏഴ് മലയാളി താരങ്ങളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിട്ടുള്ളത്.
  • സഹലും ഗോൾകീപ്പർ പ്രബ്സുഖാൻ ഗില്ലും ഫിറ്റ്നെസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്സിന് വളരെ ആശ്വാസമായിരിക്കുകയാണ്
ISL 2022-23 : ഐഎസ്എൽ അടുത്ത സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ കൊമ്പന്മാർ ഇവരാണ്; ടീമിൽ ഏഴ് മലയാളി താരങ്ങൾ

കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2022-23 സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചു. സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കൊമ്പന്മാരുടെ നായകൻ ഫുൾ ബാക്ക് താരം ജെസ്സെൽ കാർനീറോയാണ്. സഹൽ അബ്ദുൽ സമദ് ഉൾപ്പെടെ ഏഴ് മലയാളി താരങ്ങളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിട്ടുള്ളത്. സഹലും ഗോൾകീപ്പർ പ്രബ്സുഖാൻ ഗില്ലും ഫിറ്റ്നെസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നത് ബ്ലാസ്റ്റേഴ്സിന് വളരെ ആശ്വാസമായിരിക്കുകയാണ്. 

ഗോൾ കീപ്പർ സച്ചിൻ സുരേഷ്, പ്രതിരോധ താരം ബിജോയി, മധ്യനിര താരങ്ങളായ വിബിൻ മോഹനൻ, സഹൽ, നിഹാൽ സുധീഷ് മുന്നേറ്റ താരങ്ങളായ രാഹുൽ കെപി ശ്രീകുട്ടൻ എംഎസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ ഇടം നേടിയ മലയാളികൾ. മാർക്കോ ലെസ്കോവിച്ച്, വിക്ടർ മോങ്കിൽ, ഇവാൻ കലിഴുനി, അഡ്രിയാൻ ലൂണ, ദിമത്രിയോസ് ഡിമാന്റകോസ്, അപോസ്തോലസ് ഗ്വാനു എന്നിവരാണ് വിദേശ താരങ്ങൾ.

 

ALSO READ : ISL 2022-23 : ഐഎസ്എൽ പുതിയ സീസണിന് കിക്കോഫ് ഒക്ടോബർ ഏഴിന് കൊച്ചിയിൽ; ഫ്ലേ ഓഫ് ഫോർമാറ്റിൽ വമ്പൻ മാറ്റം

 

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡ് : ഗോൾകീപ്പർ- പ്രബ്സുഖൻ ഗിൽ, കരൺജിത് സിങ്, സച്ചിൻ സുരേഷ്, മുഹീത്

പ്രതിരോധ നിര - സന്ദീപ് സിങ്, ഹർമ്മൻജോട് ഖബ്ര, ഹോർമിപാം റൂവാ, ബിജോയി, മാർക്കോ ലെസ്കോവിച്ച്, വിക്ടർ മോങ്കിൽ, നിഷു കുമാർ, ജെസ്സെൽ കാർനീറോ

മധ്യനിര - ആയുഷ് അധികാരി, പൂട്ടിയ, ജീക്സൺ സിങ്, ഇവാൻ കലിഴുനി, ഗിവ്സൺ സിങ്, വിബിൻ മോഹനൻ, സൌരവ്, സഹൽ, നിഹാൽ സുധീഷ്, ബ്രിസ് മിറണ്ട, അഡ്രിയാൻ ലൂണ

മുന്നേറ്റ നിര - ദിമത്രിയോസ് ഡിമാന്റകോസ്, അപോസ്തോലസ് ഗ്വാനു, ബിദ്യാസാഗർ സിങ്, രാഹുൽ കെപി, ശ്രീകുട്ടൻ എംഎസ്.

നാളെ കഴിഞ്ഞ് ഒക്ടോബർ ഏഴിനാണ് ഐഎസ്എല്ലിന്റെ പുതിയ സീസണിന് തുടക്കം കുറിക്കുക. കൊച്ചി നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലസ്റ്റേഴ്സ് ഈസ്റ്റ് ബംഗാൾ എഫ്സിയെ നേരിടും. കോവിഡിന് ശേഷം ഐഎസ്എൽ മത്സരങ്ങൾ ഹോം സ്റ്റേഡിയത്തിൽ എത്തിയതിന്റെ ആവശ്യത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News