ISL 2022-23 Keral Blasters vs Mumbai City FC Live : ഇന്ത്യൻ സൂപ്പർ ലീഗിലെ അപരാജിത കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ് സിക്കെതിരെ ഇറങ്ങും. ഐഎസ്എൽ പോയിന്റ് പട്ടികയിൽ രണ്ട് മൂന്നും സ്ഥാനത്തുള്ളവർ തമ്മിലാണ് ഇന്ന് സൂപ്പർ സൺഡെയിൽ ഏറ്റമുട്ടുന്നത്. സീസണിൽ ഇരുവരും ആദ്യം നേർക്കുനേരെയെത്തിയപ്പോൾ കൊച്ചിയിൽ വെച്ച് ബ്ലാസ്റ്റേഴ്സിന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽവി ഏറ്റു വാങ്ങേണ്ടി വന്നു. ആ തോൽവിക്ക് മറുപടി നൽകാനാണ് ഇവാൻ വുകോമാനോവിച്ചിന്റെ മഞ്ഞപ്പട ഇന്ന് മുംബൈ ഫുട്ബോൾ അരീനയിൽ ഇറങ്ങുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30നാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സ് മത്സരം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബ്ലാസ്റ്റേഴ്സും മുംബൈയും


17 തവണയാണ് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും ഐഎസ്എല്ലിൽ നേർക്കുനേരെത്തിയത്. അതിൽ 6 മത്സരങ്ങളും സമനിലയിൽ പിരിയുകയായിരുന്നു. ബാക്കിയുള്ള 11 മത്സരങ്ങളിൽ എംസിഎഫ്സി ഏഴ് തവണയും ബ്ലാസ്റ്റേഴ്സ് നാല തവണ ജയം നേടി. നിലവിലെ സീസണിലെ ഇരും ടീമും ആദ്യ ഏറ്റമുട്ടിയപ്പോൾ ജയം മുംബൈക്കൊപ്പമായിരുന്നു.


ALSO READ : ISL : 'ഒരു കടം തീർക്കാൻ ഉണ്ട്'; കേരള ബ്ലാസ്റ്റേഴ്സ് മുംബൈയുടെ തട്ടകത്തിൽ


കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സി മത്സരം എങ്ങനെ എപ്പോൾ എവിടെ കാണാം?


വൈകിട്ട് 7.30നാണ് മത്സരം. മുംബൈ ഫുട്ബോൾ അരീനയിൽ വെച്ചാണ് ആവേശ പോരാട്ടം നടക്കുന്നത്. സ്റ്റാർ നെറ്റ്വർക്കിനാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംപ്രേഷണ അവകാശം. ടിവിയിൽ സ്റ്റാർ സ്പോർട്സിലും മലയാളത്തിലായി ഏഷ്യനെറ്റ് പ്ലസിലും മത്സരം കാണാൻ സാധിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും മത്സരം കാണാൻ സാധിക്കും. ഹോട്ട്സ്റ്റാറിന് പുറമെ ജിയോ സിനിമയിലും കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരം സൌജന്യമായി കാണാൻ സാധിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.