ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസൺ അതിന്റെ അവസാന ഘട്ട ലീഗ് മത്സരങ്ങളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സീസണിൽ ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്, എന്നാൽ കേരള ടീം പ്ലേ ഓഫ് പ്രവേശനം നേടിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അഞ്ചാം സ്ഥാനത്താണെങ്കിലും ബ്ലാസ്റ്റേഴ്സ് എങ്ങനെ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചെന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ ഇത്തവണ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ളവർക്കും പ്ലേ ഓഫിലേക്ക് പ്രവേശനമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നോക്കൗട്ട് ഘട്ടത്തിലെ മത്സരഘടനകൾക്ക് ആകെ മാറ്റം വരുത്തിയാണ് ഇത്തവണത്തെ ഐഎസ്എൽ ആരംഭിച്ചത്. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനത്ത് വരുന്ന ടീമുകൾ നേരിട്ട് സെമയിലേക്ക് പ്രവേശനം നേടും. അതായത് മുംബൈ സിറ്റി എഫ്സിയും ഹൈദരാബാദ് എഫ്സിയും നേരിട്ട് പ്ലേ ഓഫിലേക്ക് പ്രവേശിക്കും. ബാക്കിയുള്ള പ്ലേ ഓഫ് പ്രവേശനം ലഭിച്ച നാല് ടീമുകൾ തമ്മൽ നോക്കൗട്ട് മത്സരം ഉണ്ടാകും. ഈ മത്സരങ്ങളിൽ ജയിക്കുന്ന ടീമുകൾ സെമിയിൽ പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാരുമായി ഏറ്റുമുട്ടും.


ALSO READ : Santosh Trophy : സന്തോഷ് ട്രോഫിയിൽ കേരളത്തിന് സമനില കുരുക്ക്; സെമി കാണാതെ നിലവിലെ ചാമ്പ്യന്മാർ പുറത്ത്


പോയിന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരും ആറ് സ്ഥാനക്കാരുമായിട്ടാണ് ആദ്യ പ്ലേ ഓഫിൽ ഏറ്റുമുട്ടുക. പിന്നാലെ നാലും അഞ്ചും സ്ഥാനക്കാർ തമ്മിൽ നേർക്കുനേരെയത്തും. ഈ രണ്ട് മത്സരങ്ങളുടെ ഒറ്റ പാദത്തിലാണ് നടക്കുന്നത്. കൂടാതെ മൂന്നും നാലും സ്ഥാനക്കാർക്ക് ഹോം അഡ്വാന്റേജും ലഭിക്കുന്നതാണ്. അതേസമയം സെമി ഫൈനൽ മത്സരങ്ങൾ ഇരു പാദങ്ങളിലായിട്ട് നടക്കും. മൂന്നും ആറാം സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിൽ വിജയിയാകും നിലവിൽ രണ്ടാം സ്ഥാനക്കാരായ ഹൈദാരാബാദ് എഫ്സിയുടെ സെമിയിലെ എതിരാളി. നാലും അഞ്ചും സ്ഥാനക്കാരും തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്ന ടീമാകും മുംബൈ സിറ്റി എഫ്സിയുടെ സെമിയിലെ എതിരാളി. ഫൈനൽ എല്ലാ വർഷങ്ങളിലെ പോലെ ഒരു പാദത്തിൽ മാത്രമായിട്ടാണ് നടത്തുക.


പ്ലേഓഫ് മത്സരക്രമങ്ങൾ


ഫെബ്രുവരി 26 ഓടെ ലീഗ് മത്സരങ്ങൾ അവസാനിക്കും. മാർച്ച് മൂന്നിനാണ് ആദ്യ നോക്കൗട്ട് മത്സരം. തുടർന്ന് അടുത്ത ദിവസം രണ്ട് നോക്കൗട്ട്. തുടർന്ന് മാർച്ച് ഏഴിന് ആദ്യ സെമി ഫൈനലിന്റെ ഒന്നാംപാദ മത്സരം നടക്കും. മാർച്ച് ഒമ്പതിന് രണ്ടാം സെമിയുടെ ഒന്നാംപാദ മത്സരം. മാർച്ച് 12ന് ആദ്യ സെമിയുടെ രണ്ടാംപാദം. മാർച്ച് 13ന് രണ്ടാം സെമി ഫൈനൽ മത്സരത്തിന്റെ രണ്ടാംപാദം. മാർച്ച് 18നാണ് ഐഎസ്എൽ 2022-23 സീസണിന്റെ ഫൈനൽ നടക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ