ന്യൂ ഡൽഹി : ഇന്ത്യയുടെ പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് ഇനി ക്ലോസ്ഡ് ലീഗായി തുടരാനകില്ല. അടുത്ത സീസൺ മുതൽ ഇന്ത്യൻ ലീഗ് മത്സരങ്ങളായ ഐഎസ്എല്ലിലും ഐ-ലീഗിലും റെലിഗേഷനും പ്രൊമോഷനും ഏർപ്പെടുത്താൻ ഫിഫായുടെ എഎഫ്സിയുടെ അംഗീകാരം. ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ നാളായി കാത്തിരുന്ന തീരുമാനമാണ് ഐഎസ്എല്ലിൽ റെലിഗേഷൻ ഏർപ്പെടുത്താനുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫിഫയുടെയും എഎഫ്സിയുടെയും സംയുക്ത സംഘം ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രകടനം വിലയിരുത്താൻ വന്ന വേളയിലാണ് തീരുമാനം. 2022-23 സീസൺ മുതൽ റെലിഗേഷൻ പ്രൊമോഷൻ സംവിധാനം ഏർപ്പെടുത്തുമെന്ന് യോഗത്തിൽ തീരുമാനമായി. നേരത്തെ എഐഎഫ്എഫ് 2024-25 സീസണിൽ സംഘടിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.


ALSO READ : ഇന്ത്യൻ ഫുട്ബോളിന് ഇപ്പോൾ ശുക്രനോ ശനിദശയോ? കണ്ടെത്താൻ 24 ലക്ഷം രൂപയ്ക്ക് ജ്യോത്സ്യനെ നിയമിച്ചു; സംഭവം വിവാദത്തിൽ 



ഇത് ഐഎസ്എൽ ക്ലബുകൾക്കിടെയിൽ മത്സരവീര്യം ഉയർത്തുന്നതിലുപരി ഐ-ലീഗ് ക്ലബുകൾക്ക് ഇന്ത്യ ഫുട്ബോളിന്റെ മോഹലീഗിലേക്ക് പ്രവേശിക്കാനുള്ള അവസരം കൂടി ഒരുക്കുകയാണ്. നേരത്തെയാണെങ്കിൽ ഒരു ഐ-ലീഗ് ക്ലബിന് ഐഎസ്എല്ലിലേക്ക് പ്രവേശിക്കാൻ ഒരു എൻട്രി ഫീസ് നിശ്ചിയിച്ചിരുന്നു. 


റെലീഗേഷൻ പ്രൊമോഷൻ സംവിധാനം വരുമ്പോൾ ആ നടപടിക്രമം ഇല്ലാതെയാകും. അങ്ങനെയാണെങ്കിൽ ഐ-ലീഗിലെ ഇത്തവണത്തെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്സി 2022-23 സീസണിൽ ഐഎസ്എലിൽ മത്സരിക്കും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.