നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ മോഹൻ ബഗാൻ തങ്ങളുടെ മുഖ്യപരിശീലകൻ ജുവാൻ ഫെറാണ്ടോയെ പുറത്താക്കി. കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരെ ഉൾപ്പെടെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടരെ തോറ്റതിന് പിന്നാലെയാണ് മോഹൻ ബഗാൻ ടീം മാനേജ്മെന്റ് കോച്ചിനെ പുറത്താക്കുന്നത്. പകരം മുൻ എടികെ കോച്ച് അന്റോണിയോ ലോപെസ് ഹെബാസ് ഇടക്കാല കോച്ചായി ചുമതലയേൽക്കും. നേരത്തെ ഹെബാസിനെ പുറത്താക്കിയാണ് മോഹൻ ബഗാൻ സ്പാനിഷ് കോച്ചായി ഫെറാണ്ടോയെ നിയമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി എന്നീ ടീമുകൾക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിലാണ് കൊൽക്കത്ത് ടീം തുടർ തോൽവി ഏറ്റു വാങ്ങിയത്. ഇതിൽ ബ്ലാസ്റ്റേഴ്സിനോടും ഗോവയോടും സ്വന്തം തട്ടകത്തിൽ വെച്ചാണ് മറൈനേഴ്സിന് അടിയറവ് പറയേണ്ടി വന്നത്. കൂടാതെ പുറത്താക്കപ്പെട്ട സ്പാനിഷ് കോച്ചിന്റെ കളിശൈലിയിൽ മോഹൻ ബഗാന്റെ ടീം മാനേജ്മെന്റ് സംതൃപ്തരല്ലായിരുന്നു. സീസൺ കഴിഞ്ഞാലാകും ഫെറാണ്ടോയ പുറത്താക്കുക എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ടാണ് ടീം മാനേജ്മോന്റ് സീസണിന്റെ മധ്യെ കോച്ചിനെ പുറത്താക്കി കൊണ്ട് നടപടിയെടുത്തിരിക്കുന്നത്.


ALSO READ : ISL 2023-24 : ഇംഗ്ലീഷ് കോച്ച് ഔട്ട്, പകരം ഇന്ത്യൻ പരിശീലകൻ ഇൻ; ഖലീദ് ജാമിലിനെ മുഖ്യപരിശീലകനായി നിയമിച്ച് ജംഷെഡ്പൂർ എഫ് സി



എഫ് സി ഗോവയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ കിരീടം നേടി നൽകിയതിന് ശേഷം കഴിഞ്ഞ സീസണിൽ കൊൽക്കത്ത ക്ലബിലേക്കെത്തുന്നത്. ഈ കഴിഞ്ഞ ഡ്യൂറണ്ട് കപ്പ് മോഹൻ ബഗാൻ ഉയർത്തിയത് ഈ സ്പാനിഷ് കോച്ചിന്റെ കീഴിലായിരുന്നു. ഫൈനലിൽ ചിരകാല വൈരികളായ ഈസ്റ്റ് ബംഗാളിനെ തകർത്താണ് ഫെറാണ്ടോയുടെ കീഴിൽ മറൈനേഴ്സ് ഡ്യൂറണ്ട് കപ്പിൽ മുത്തമിടുന്നത്.


ഫെറാണ്ടോയ്ക്ക് വേണ്ടി മോഹൻ ബഗാൻ പുറത്താക്കിയ കോച്ചാണ് അന്റോണിയോ ഹെബാസ്. അതെ കോച്ചിനെയാണ് ടീം മോശം പ്രകടനത്തിലൂടെ പോകുമ്പോൾ രക്ഷപ്പെടുത്താൻ സമീപിച്ചിരിക്കുന്നത്. ഹെബാസിന്റെ കീഴിൽ എടികെ 2019-20 സീസണിലും അത്ലറ്റികോ കൊൽക്കത്ത 2014 സീസണിലും കിരീടം നേടിട്ടുണ്ട്. 


നിലവിലെ ഐസിഎൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് മോഹൻ ബഗാൻ. പത്ത് മത്സരങ്ങളിൽ നിന്ന് ആറ് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 19 പോയിന്റാണ് കൊൽക്കത്ത ക്ലബിനുള്ളത്. 12 മത്സരങ്ങളിൽ നിന്നും 26 പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.