ISL 2023-23 Kerala Blasters vs Mumbai City FC Live : ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസണിലെ മൂന്നാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്സിക്കെതിരെ ഇറങ്ങും. ഐഎസ്എൽ കഴിഞ്ഞ സീസണിന്റെ ലീഗ് ഷീൽഡ് ജേതാക്കളെ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. തുടർ ജയം ആവർത്തിക്കാനാണ് കൊമ്പന്മാർ ഇന്ന് മുംബൈ ഫുട്ബോൾ അരീനയിൽ ഇറങ്ങുക. ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് കിക്കോഫ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ രണ്ട് മത്സരങ്ങളിൽ തുടരെ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ അഭാവത്തിൽ അഡ്രിയാൻ ലൂണയും സംഘവും ഇന്ന് മുംബൈയ്ക്കെതിരെ ഇറങ്ങുന്നത്. ജയം ഒരു സമനിലയുമയിട്ടാണ് കഴിഞ്ഞ സീസണിന്റെ ലീഗ് ജേതാക്കൾ ഇന്ന് ബ്ലാസ്റ്റേഴ്സിന് നേരിടാൻ ഒരുങ്ങുന്നത്.


ALSO READ : ISL 2023-24 : ഇത്തവണ ഐഎസ്എൽ മലയാളം കാണാൻ ഏഷ്യനെറ്റ് പ്ലസിൽ നോക്കണ്ട; പകരം ഈ ചാനലിൽ കാണാം


കേരള ബ്ലാസ്റ്റേഴ്സ്- മുംബൈ സിറ്റി എഫ് സി മത്സരം എവിടെ, എപ്പോൾ കാണാം?


മുംബൈയിൽ വെച്ച് നടക്കുന്ന ബ്ലാസ്റ്റേഴ്സ് എംസിഎഫ്സി മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ്. റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ സൂര്യ മൂവീസിലും ന്യൂസ് 18 മലയാളം ചാനലിലിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്.


ജിയോ സിനിമ ആപ്പിലൂടെയാണ് ഓൺലൈൻ സംപ്രേഷണം. ഇംഗ്ലീഷ്, ഹിന്ദിക്ക് പുറമെ, മലയാളം,. തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.



 

 


 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.