ISL 2023-24 : ഇത്തവണ ഐഎസ്എൽ മലയാളം കാണാൻ ഏഷ്യനെറ്റ് പ്ലസിൽ നോക്കണ്ട; പകരം ഈ ചാനലിൽ കാണാം

ISL 2023-24 Malayalam Channel : നെറ്റ്വർക്ക് 18നാണ് ഈ സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഡിജിറ്റൽ, സാറ്റ്ലൈറ്റ് സംപ്രേഷണവകാശം

Written by - Jenish Thomas | Last Updated : Sep 20, 2023, 03:30 PM IST
  • എഐഎഫ്എഫ് മത്സരങ്ങളുടെ സംപ്രേഷണവകാശം റിലയൻസിന്റെ നെറ്റ്വർക്ക് 18 സ്വന്തമാക്കി
ISL 2023-24 : ഇത്തവണ ഐഎസ്എൽ മലയാളം കാണാൻ ഏഷ്യനെറ്റ് പ്ലസിൽ നോക്കണ്ട; പകരം ഈ ചാനലിൽ കാണാം

ISL 2023-24 Malayalam Streaming : വീണ്ടുമൊരു അങ്കത്തിന് കളമൊരുങ്ങുകയാണ് ഇന്ത്യൻ ഫുട്ബോൾ. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിന് നാളെ കൊച്ചി കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്സ് ബദ്ധവൈരികളുമായ ബെംഗളൂരു എഫ് സിയുമാണ് 2023-24 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊച്ചിയിൽ വെച്ച് ഏറ്റുമുട്ടുക. എന്നാൽ ഐഎസ്എൽ മത്സരങ്ങൾ ടിവി, ഓൺലൈനിലും കാണാൻ ഒരുങ്ങുന്നവർക്ക് ഇനി പഴയപടി സാധിക്കില്ല.

ഇത്രയും നാളും ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം സ്റ്റാർ നെറ്റ്വർക്കിനായിരുന്നു. സ്റ്റാർ സ്പോർട്സിലു അനുബന്ധ ചാനലുകളിലായിരുന്നു ഐഎസ്എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്തിരുന്നത്. മലയാളത്തിൽ സ്റ്റാർ ഗ്രൂപ്പിന്റെ ഏഷ്യനെറ്റ് പ്ലസ് ചാനലിലായിരുന്നു. മലയാളം കമന്ററിയോടു കൂടിയുള്ള ഐഎസ്എൽ സംപ്രേഷണത്തിന് വലിയ ആരാധകവൃന്ഥമാണുള്ളത്. എന്നാൽ ഇത്തവണ എഐഎഫ്എഫ് മത്സരങ്ങളുടെ സംപ്രേഷണവകാശം റിലയൻസിന്റെ നെറ്റ്വർക്ക് 18 സ്വന്തമാക്കിയിരിക്കുന്നത്.

ALSO READ : ICC Rankings: ഏഷ്യാ കപ്പില്‍ ആളിക്കത്തി; ഏകദിനത്തിലെ നമ്പര്‍ 1 ബൗളറായി മുഹമ്മദ് സിറാജ്

നെറ്റ്വർക്ക് 18 സ്വന്തമാക്കിയതോടെ സ്പോർട്സ് 18ന്റെ വിവിധ ചാനലുകൾ വഴി ഐഎസ്എൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യുക. ജിയോ സിനിമ ആപ്പ് വഴിയാണ് ഐഎസ്എൽ മത്സരങ്ങളുടെ ഡിജിറ്റൽ സംപ്രേഷണം ചെയ്യുക. എന്നാൽ മലയാളം സംപ്രേഷണം ഇനി മുതൽ ഏഷ്യനെറ്റ് പ്ലസിൽ കാണാൻ സാധിക്കില്ല. പകരം ഇനി സൂര്യ മൂവീസിലാണ് ഐഎസ്എൽ 2023-24 സീസൺ മത്സരം മലയാളം കമന്ററിയോട് കാണാൻ സാധിക്കുന്നതാണ്. ജിയോ സിനിമ ആപ്പിലൂടെ മലയാളം കമന്റിയോടെ ഓൺലൈനായി ഐഎസ്എൽ മത്സരങ്ങൾ കാണാൻ സാധിക്കുന്നതാണ്.

മലയാളത്തിന് പുറമെ സൺ നെറ്റ്വർക്കിന് തന്നെയാണ് മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലുള്ള ഐഎസ്എൽ സംപ്രേഷണം അവകാശം ലഭിക്കുന്നത്. തമിഴിൽ കെടിവിയിലും തെലുങ്കിൽ ജെമിനി ചാനലിലും കന്നഡ ഉദയ ചാനലിലുമാണ് സംപ്രേഷണം ചെയ്യുക. വൺ ഫുട്ബോൾ നെറ്റ്വർക്കിനാണ് ഐഎസ്എൽ മത്സരങ്ങളിൽ രാജ്യാന്തര സംപ്രേഷണവകാശം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News