ISL 2023-24 Kerala Blasters vs Chennayin FC Live : ജയം തുടരാനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിക്കെതിരെ ഇറങ്ങും. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡയത്തിൽ ഇറങ്ങുന്ന കേരളത്തിന്റെ കൊമ്പന്മാർ ജയത്തിൽ കുറഞ്ഞതൊന്നും തങ്ങളുടെ മുന്നിൽ കാഴ്ചവെക്കാൻ ഉദ്ദേശിക്കുന്നില്ല. ജയം നേടിയാൽ ബ്ലാസ്റ്റേഴ്സിന് വീണ്ടും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാൻ സാധിക്കും. സീസണിൽ എട്ടാം മത്സരത്തിനാണ് മഞ്ഞപ്പട കലൂരിൽ ഇന്ന് ഇറങ്ങുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡയമന്റകോസ് ദിമിത്രി സസ്പെൻഷൻ കഴിഞ്ഞ് ടീമിൽ തിരികെയെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കൂടുതൽ പ്രതീക്ഷയാണ്. നൽകുന്നത്. കൂടുതൽ ഗോളുകൾ വീഴുമെന്ന് പ്രതീക്ഷിയാണ് ആരാധകർക്ക്. ദിമിത്രി പ്ലേയിങ് ഇലവനിലേക്ക് വന്നപ്പോൾ ഡൈസൂക്കയെ ബഞ്ചിലിരുത്തി. കെപി രാഹുലും പ്രബീർ ദാസുമാണ് കേരളത്തിന്റെ പ്ലേയിങ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്.


ALSO READ : Kerala Blasters: ഒരേ പൊസിഷനിലെ രണ്ടാം താരത്തിനും പരിക്ക്; ബ്ലാസ്റ്റേഴ്സിന് കടുത്ത വെല്ലുവിളി


കേരളത്തിന്റെ പേയിങ് ഇലവൻ - സച്ചിൻ സുരേഷ്, പ്രബീർ ദാസ്, ഹോർമിപാം, മിലോസ് ദിരിൻച്ച്, നോച്ചാ സിങ്, വിബിൻ, ഡാനിഷ് ഫറൂഖി, രാഹുൽ കെപി, അഡ്രിയാൻ ലൂണ, പെപ്പ്ര, ദിമിത്രിയോസ്
ബെഞ്ചിൽ- കരണജിത്, ലെസ്കോവിച്ച്, പ്രീതം കോട്ടാൽ, സന്ദീപ്, അസർ, ഐയ്മൻ, സൌരവ്, ഡൈസൂക്കെ, ഇഷാൻ പണ്ടിത


കേരള ബ്ലാസ്റ്റേഴ്സ്- ചെന്നൈയിൻ എഫ് സി മത്സരം എവിടെ, എപ്പോൾ കാണാം?


കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ് സി മത്സരത്തിന്റെ കിക്കോഫ് ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ്. റിലയൻസിന്റെ നെറ്റ്വർക്ക് 18നാണ് ഇത്തവണത്തെ ഐഎസ്എൽ മത്സരങ്ങളുടെ സംപ്രേഷണവകാശം. സ്പോർട്സ് 18 ചാനലിലൂടെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്. കൂടാതെ സൂര്യ മൂവീസിലും ന്യൂസ് 18 മലയാളം ചാനലിലിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുന്നതാണ്.


ജിയോ സിനിമ ആപ്പിലൂടെയാണ് ഓൺലൈൻ സംപ്രേഷണം. ഇംഗ്ലീഷ്, ഹിന്ദിക്ക് പുറമെ, മലയാളം,. തമിഴ്, തെലുങ്ക്, കന്നഡ, ബാംഗ്ല ഭാഷകളിൽ ഐഎസ്എൽ മത്സരങ്ങളുടെ തത്സമയവതരണം ഉണ്ടായിരിക്കുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.