കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസീവ് മിഡ്ഫീൽഡർ മിസോറാം താരം ഫ്രെഡ്ഡി ലല്ലവ്മാവ്മയ്ക്ക് ബൈക്ക് അപകടത്തിൽ പരിക്ക്. താരത്തിന്റെ അപകടം സംഭവിച്ച് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി പ്രസ്താവന പുറത്തിറക്കി. മിസോറാമിൽ വെച്ച് നവംബർ ഒമ്പത് വ്യാഴാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരത്തിന് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് പരിക്കേറ്റ താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
താരത്തിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടെന്നും നിലവിൽ ടീമിന്റെ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിലാണ് താരം ഇപ്പോഴെന്നും ക്ലബ് വ്യക്തമാക്കി. പൊട്ടല്ലുകൾ മാത്രമാണ് ലല്ലവ്മാവ്മയ്ക്കുള്ളതെന്നും മറ്റ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു. താരം വേഗത്തിൽ പരിക്ക് ഭേദമായി ടീമിനൊപ്പം ചേരാനാകട്ടെയെന്ന് ക്ലബ് അറിയിക്കുകയും ചെയ്തു.
ALSO READ : Raphael Dwamena : ഫുട്ബോൾ മത്സരത്തിനിടെ ഘാന താരം റാഫേൽ ദ്വാമേന മൈതാനത്ത് കുഴഞ്ഞുവീണു മരിച്ചു; വീഡിയോ
നിലവിലെ സീസണിൽ മുമ്പായിട്ടാണ് ലല്ലവ്മാവ്മ ബ്ലാസ്റ്റേഴ്സിലേക്കെത്തിയത്. പഞ്ചാബ് എഫ്സിയിൽ നിന്നുമാണ് ബ്ലാസ്റ്റേഴ്സ് ലല്ലവ്മാവ്മയെ സ്വന്തമാക്കുന്നത്. മൂന്ന് വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സിന് 21കാരനായ താരമായിട്ടുള്ളത്.
പരിക്കിന്റെ ഭീഷിണിയിൽ ബ്ലാസ്റ്റേഴ്സ്
ലല്ലവ്മാവ്മയുടെ പരിക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ജൈത്രയാത്രയെയാണ് ബാധിക്കാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ ഡിഫെൻസീവ് മിഡ്ഫീൽഡർ ജീക്ക്സൺ സിങ് നേരത്തെ പരിക്കേറ്റ് കളത്തിന്റെ പുറത്താണ്. നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജീക്ക്സൺ വിശ്രമത്തിലാണ്. അതിന് പിന്നാലെ അതെ പൊസിഷനിൽ മറ്റൊരു താരത്തിനും കൂടി പരിക്കിനെ തുടർന്ന് ബ്ലാസ്റ്റേഴ്സിന് നഷ്ടമാകുന്നത്. ജീക്കസണിന് പുറമെ പ്രതിരോധ താരം മാർക്കോ ലെസ്കോവിച്ചും ഐബാൻ ഡോലിങും പരിക്കേറ്റ് വിശ്രമത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.