ഗുവാഹത്തി: ഐഎസ്എല്ലില്‍ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പുണെ സിറ്റിയെ നേരിടും. പത്തു മത്സരങ്ങളില്‍ നിന്ന് മൂന്നു ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വികളുമായി 11 പോയിന്റാണ് നോര്‍ത്ത് ഈസ്റ്റിനുള്ളത്. നിലവില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന പുണെ സിറ്റി എഫ്‌സിക്ക് 11 മത്സരങ്ങളില്‍ നിന്നും നാല് ജയവും മൂന്നു സമനിലയുമടക്കം 15 പോയിന്റാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സീസണില്‍ ആദ്യ രണ്ട് മത്സരത്തില്‍ മികച്ച ജയത്തോടെ തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പിന്നീട് നടന്ന എട്ട് മത്സരത്തില്‍ ഒന്നില്‍ പോലും ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡല്‍ഹി ഡൈനാമോസിനെതിരെയും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തക്കെതിരെയും നേടിയ സമനില മാത്രമാണ് അവരുടെ ഏക ആശ്വാസം. 


ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും അടുത്ത മത്സരത്തില്‍ ഗോവയേയും തോല്‍പ്പിച്ചുകൊണ്ടു തുടങ്ങിയ നോര്‍ത്ത് ഈസ്റ്റ് മൂന്നാം കളിയില്‍ മുംബൈയോട് തോറ്റു. അതിനു ശേഷം സന്തം ആരാധകരുടെ മുന്നില്‍ മൂന്നു മത്സരങ്ങളും തോറ്റു. ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് സ്വന്തം തട്ടകത്തിലാണ് എന്നതും നോര്‍ത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് ആശ്വാസം പകരുന്നു.


അതേസമയം ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് മൂന്ന് പോയിന്റ് നേടുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പുണെ കോച്ച് അന്റോണിയോ ഹെബ്ബാസ് പറഞ്ഞു. ഈ സീസണില്‍ പുണെയുടെ ഏറ്റവും മികച്ച വിജയമാണ് ഡല്‍ഹിക്കെതിരെ നേടിയത്. 


ഇന്ന് വിജയിക്കാന്‍ കഴിഞ്ഞാല്‍ 18 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്തേക്കുയരും. അടുത്ത മത്സരത്തില്‍ 25 ന് കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെയും ഡിസംബര്‍ രണ്ടിന് ലീഗിലെ അവസാന മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെയും പുണെ സിറ്റി നേരിടും.