ഗോവ: പോയിന്റില്ലാത്ത ടീമുകൾക്ക് പോയിന്റെ ​ദാനം ചെയ്യുന്നത് തുടർന്ന് കേരള ബ്ലാസ്റ്റേഴസ്. കൈവിട്ട് പോയി എന്ന് കരുതിയ മത്സരമാണ് അവസാന നിമിഷം പൊരുതി സമനില എങ്കിലും നേടിയത്. കളിയുടെ നിശ്ചിത സമയം കഴിഞ്ഞ് 95-ാം മിനിറ്റിലാണ് ജീക്ക്സൺ സിങിലൂടെ കേരളത്തിന്റെ സമനില ​ഗോൾ.  



COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ പകുതിയിൽ പിഴവുകളോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) 13-ാം മിനിറ്റിൽ സ്വന്തം പോസ്റ്റിലേക്ക് അടിച്ച് കയറ്റിയാണ് മത്സരം ആരംഭിച്ചത്. കോനയുടെ സെൽഫ് ​​ഗോളിലാണ് ഇസ്റ്റ് ബം​ഗാൾ മുന്നിലെത്തിയത്. കേരള പ്രതിരോധത്തെ ഭേ​ദിച്ച് ബം​ഗാളിന്റെ ജാക്വസ് മ​ഗോമയുടെ മുന്നേറ്റമാണ് സെൽഫ് ​ഗോളിലേക്ക് വഴി വെച്ചത്. ​ഗോളാകാതിരിക്കാൻ ശ്രമിച്ച ബക്കാരി കോനെയുടെ കാലിൽ തട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ തന്നെ വലയിലെത്തുകയായിരുന്നു. 


ALSO READ: ഷാമിക്ക് അടുത്ത് മത്സരങ്ങൾ നഷ്ടമായേക്കും


കളിയിൽ ഉടനീളം പൊസഷൻ ഉണ്ടായിരുന്നെങ്കിലും ബം​ഗാൾ (East Bengal FC) താരങ്ങൾ കേരളത്തിന്റെ പ്രതിരോധത്തെ വിവിധ തരത്തിൽ തലവേദന ഉണ്ടാക്കി കൊണ്ടെ ഇരുന്നു. ഫസ്റ്റ് ഹാഫ് തീരാൻ മിനിറ്റുകൾക്ക് ബാക്കി നിൽക്കവെ വിങ് ബാക്ക് നിഷു കുമാർ വരുത്തിയ പിഴവ്  ​ഗോളാകാഞ്ഞത് ഭാ​ഗ്യം കൊണ്ട് മാത്രമാണെന്ന് തന്നെ പറയാം.


എന്നാൽ രണ്ട് പകുതിയിൽ കേരളം ഒന്നും കൂടി ഉണർന്ന് കളിക്കുകയായിരുന്നു. ​ഗോൾ തന്നെ ലക്ഷ്യം വെച്ച് മാറ്റങ്ങളുമായി കിബു വിക്കുന്ന തന്നെ മുന്നോട്ട് വന്നു. ഫോ‍ർവേർഡ് ​ഗാരി ഹൂപ്പറിന് പകരം ജോ‌ർദാൻ മറെയും സത്യസെൻ സിങിന് പകരം മലയാളി താരം സഹൽ അബ്ദുൽ സമദിനെയും (Sahal Abdul Samad) ഇറക്കി കോച്ച് കളിയുടെ ​ഗതി മാറ്റി. ശേഷം കൂടുതൽ ബോളുകൾ ഈസ്റ്റ് ബം​ഗാളിന്റെ ബോക്സിലേക്കെത്താൻ തുടങ്ങി. 


ALSO READ: കടവും ബാക്കി, ഇടയാതെ കൊമ്പനും എന്ത് ചെയ്യണമെന്നറിയാതെ ആരാധകർ


ഇതിനിടെ ഇരു ടീമുകളും ലഭിച്ച സുവർണ്ണാവസരം നഷ്ടമാക്കുകയും ചെയ്തു. അവിടെയും കേരളത്തിന്റെ രക്ഷകനായത് ​ഗോൾ കീപ്പർ ആൽബിനോ ​ഗോമസ് (Albino Gomez) തന്നെയാണ്. എത്രയൊക്കെ ശ്രമിച്ചിട്ടും ബം​ഗാളിന്റെ വല കുലുക്കാൻ സാധിക്കാതെ തോൽവി തന്നെയാണെന്ന് കുരതിയപ്പോഴാണ് മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കവെ കേരളം സമനില ​ഗോൾ സ്വന്തമാക്കിയത്. 


ഐഎസ്എല്ലിൽ (ISL) ആദ്യമായി എത്തിയ ഈസ്റ്റ് ബം​ഗാളിന് തങ്ങളൂടെ ആദ്യ ജയമെന്ന് മോഹമാണ് സഹൽ നൽകിയ ക്രോസിൽ ജീക്ക്സൺ സിങ് ഹെ‍ഡറിലൂടെ കേരളത്തിന്റെ മാനം കാത്തത്. തൊട്ട് പിന്നാലെ രണ്ട് അവസരങ്ങൾ വന്നെങ്കിലും അവ ​ഗോളാക്കി മാറ്റാൻ ബ്ലാസ്റ്റേഴ്സിന്റെ നി‌ർഭാഗ്യ അനുവദിച്ചില്ല. ഇതോടെ കേരളം മൂന്ന് പോയിന്റോടെ 9-ാം സ്ഥാനത്ത് തന്നെ തുടരുന്നു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy