കൊച്ചി: ഐഎസ്എല്‍ സീസണ്‍ 3 തുടങ്ങുന്നതിനു മുന്നോടിയായി കേരള ബ്ലാസ്​റ്റേഴസിന്​ ശക്​തി പകരാൻ ഇന്ത്യന്‍ സൂപ്പര്‍ലീഗ് ടീമിന്‍റെ അംബാസഡറും സഹ ഉടമയുമായ സച്ചിന്‍ ടെന്‍ഡുല്‍കര്‍ കൊച്ചിയിലെത്തി. രാവിലെ 11ന് ലുലു മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ടീമിനെയും താരങ്ങളെയും സച്ചിന്‍ പരിചയപ്പെടുത്തും.


COMMERCIAL BREAK
SCROLL TO CONTINUE READING

ടീം സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, പ്രസാദ്, നിമ്മഗഡ്ഡ എന്നിവരും സച്ചിനൊപ്പം ടീമിനെ പരിചയപ്പെടുത്തുന്ന ചടങ്ങില്‍ പങ്കെടുക്കുന്നു.
അവതരണ ചടങ്ങിന് ശേഷം ബ്ലാസ്റ്റേഴ്സ് ടീം രണ്ടാംഘട്ട പരിശീലനത്തിനും സൗഹൃദ മത്സരങ്ങള്‍ക്കുമായി  തായ്ലന്‍ഡിലേക്ക പറക്കും.  ബാങ്കോക്കിലേക്ക് പോകുന്ന ടീമിനെ സച്ചിൻ യാത്ര അയക്കും.


തിരുവനന്തപുരത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രി ടീം കൊച്ചിയിലെത്തിയിരുന്നു.  ടീമിന്റെ മറ്റ് ഉടമകളായ തെലുങ്ക് സിനിമാ താരം ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, എന്‍ പ്രസാദ് എന്നിവരും സച്ചിനൊപ്പമുണ്ട്​.


ഐ.എസ്.എല്ലിലെ ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്‌ളാസ്റ്റേഴ്‌സിന് കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ പോലും പ്രവേശിക്കാന്‍ സാധിച്ചില്ല. ഇതെ തുടര്‍ന്ന്‍ ടീമിന്‍റെ മാനേജ്‌മെന്റില്‍ ഉള്‍പ്പെടെ മാറ്റം വന്നു. പുതിയ മാനേജ്‌മെന്റിന്റെ കീഴില്‍ സ്വദേശികളും വിദേശികളുമായ താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.