നിലവിൽ പുരോഗമിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ദിമിത്ര ഡൈമന്റക്കോസ് ക്ലബ് വിടുമെന്ന് റിപ്പോർട്ട്. താരവുമായി രണ്ട് വർഷത്തെ കരാറായിരുന്നു ബ്ലാസ്റ്റേഴ്സിനുണ്ടായിരുന്നത്. ഈ സീസണോടെ അത് അവസാനിക്കുകയാണ്. ശമ്പളം കൂട്ടി ചോദിച്ചതിൽ ധാരണയാകാതെ വന്നപ്പോഴാണ് ഗ്രീക്ക് താരം ഐഎസ്എല്ലിലെ കേരളത്തിൽ നിന്നുള്ള ക്ലബ് വിടാൻ ഒരുങ്ങുന്നത്. നിലവിൽ താരത്തിനായി രണ്ട് പ്രമുഖ ക്ലബുകളാണ് രംഗത്തുള്ളതെന്നാണ് ട്രാൻസ്ഫർ സംബന്ധമായ അഭ്യുഹങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സ് ഗ്രീക്ക് താരത്തെ സമീപിച്ചപ്പോൾ മൂന്ന് കോടിയിൽ അധികം ശമ്പളം വേണമെന്നാണ് ദിമിത്രിയോസ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയധികം ശമ്പളം കൂട്ടി നൽകാനാകില്ലയെന്ന് കേരള ബ്ലാസ്റ്റേഴ്സ് നിലപാടെടുക്കുകയും ചെയ്തു. നിലവിൽ ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് യുറുഗ്വെയിൻ താരമായ അഡ്രിയാൻ ലൂണയ്ക്കാണ്. ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റനായ ലൂണയ്ക്ക് നിലവിൽ ക്ലബിനുള്ളിൽ ഒന്നാം സ്ഥാനം നൽകുന്നത്. അതുകൊണ്ട് ലൂണയ്ക്ക് മുകളിൽ ശമ്പളം നൽകാനാകില്ലയെന്ന് ബ്ലാസ്റ്റേഴ്സ് നിലപാട് എടുക്കുകയായിരുന്നു.


ALSO READ : Ivan Vukomanovic : കള്ളിമുണ്ട് ഉടത്ത് സൈക്കിളിൽ ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഞെട്ടി ആരാധകർ


നിലവിൽ ഡമയന്റക്കോസിനായി ഈസ്റ്റ് ബംഗാളും മുംബൈ സിറ്റി എഫ്സിയുമാണ്. ബംഗാൾ ടീമുമായി ഗ്രീക്ക് താരം കരാറിൽ ഏർപ്പെട്ടുയെന്നുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അത് സംബന്ധിച്ചുള്ള സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസിന് പകരം മുംബൈ തേടുന്ന ഒമ്പതാം നമ്പർ താരങ്ങളുടെ പട്ടികയിലെ പ്രധാനി ഡയമന്റക്കോസാണ്. ഐഎസ്എൽ ക്ലബുകൾക്ക് പുറമെ ഗ്രീക്ക് താരത്തിന് മറ്റ് വിദേശ ക്ലബുകളിൽ നിന്നും ഓഫറുകൾ ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.


ഐഎസ്എല്ലിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാർച്ച് 30-ാം തീയതി. ജംഷെഡ്പൂർ എഫ്സിയ്ക്കെതിരെ എവെ മത്സരമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ടീം ശൈത്യകാലത്തെ ഇടവേളയ്ക്ക് ശേഷം ശരാശരിക്ക് താഴെയാണ് പ്രകടനം കാഴ്ചവെക്കുന്നത്. വിന്റർ ബ്രേക്കിന് ശേഷം ആറ് മത്സരങ്ങളിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് ഒരു മത്സരത്തിൽ മാത്രമാണ്. താരങ്ങൾക്കേറ്റ പരിക്കാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.