Goa: വെഡിങ് റിസപ്ഷന്റെ ചിത്രങ്ങൾ പങ്ക് വെച്ച് ഇന്റർനെറ്റിൽ (Internet) വീണ്ടും തരംഗം സൃഷ്ടിക്കുകയാണ് ഇന്ത്യൻ പേസ് ബോളർ ജസ്പ്രീത് ബുമ്ര. സ്പോർട്സ് അവതാരികയായ  സജ‍്ഞന ​ഗണേഷനും ജസ്പ്രീത് ബുമ്രയും മാർച്ച് 15 തിങ്കളാഴ്ച ഗോവയിൽ വെച്ചാണ് വിവാഹിതരായത്. വിവാഹത്തിന് വളരെ കുറച്ച് അതിഥികൾ മാത്രമാണ് പങ്കെടുത്തിരുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോൾ വെൻഡിങ് റിസെപ്ഷന്റെ ചിത്രങ്ങളാണ് ബുമ്ര (Jasprit Bumrah) പങ്ക് വെച്ചിരിക്കുന്നത്. വിവാഹ റിസപ്ഷനും ഗോവയിൽ തന്നെയാണ് താരം സംഘടിപ്പിച്ചത്. തന്റെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്ക് വെച്ച ബുമ്ര അനുഗ്രഹങ്ങളും ആശംസകളും അറിയിച്ചവർക്ക് നന്ദിയും രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഏറ്റവും കൂടുതൽ ശ്രദ്ധയാകർഷിച്ച ഒരു വിഷയമായിരുന്നു ബുമ്രയുടെ വിവാഹം. 


ALSO READ: Road Safety World Series final:ലെജൻഡുകൾ നേർക്കുനേർ ഏറ്റുമുട്ടിയ മാച്ച്


താരത്തിന്റെയും സഞ്ജന ഗണേഷിന്റെയും (Sanjana Ganeshan) ഹൽദി ചിത്രങ്ങളും നേരത്തെ വൈറൽ ആയിരുന്നു. ആദ്യം ആരാണ് വധു, പിന്നീട് എവിടെ വെച്ചാണ് വിവാഹം അങ്ങനെ. വിവാഹം എന്നാണെന്ന് പോലനും അറിയാതെ പല അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആരാണ് വധു സഞ്ജന ​ഗണേശൻ എന്ന് അന്വേഷിക്കുകയായിരുന്നു ആരാധകർ സോഷ്യൽ മീഡിൽ. പിന്നീട് സഞ്ജനയും സ്പോർട്സ് മേഖലയിൽ തന്നെ ഉള്ള ആൾ തന്നെയായിരുന്നു. 


ALSO READ: ജസ്പ്രിത് ബുമ്ര സഞ്ജന ​ഗണേശൻ ഹൽദി ചിത്രങ്ങൾ വൈറൽ, കാണാം ചിത്രങ്ങൾ


ആരും പ്രതീക്ഷിക്കാതെ പെട്ടെന്ന് ബുമ്ര ഇം​ഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു. സ്വകാര്യമായി കാരണമെന്നായിരുന്നു ബിസിസഐ (BCCI) അയിച്ചിരുന്നത്.എന്നാൽ പിന്നീട് താരം വിവാഹത്തിനായിട്ടാണ് ടീമിൽ നിന്ന് പിന്മാറിയതെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ദരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെ ബുമ്രയുടെ ഭാവി വധു മലയാളിയും തെന്നിന്ത്യൻ നടി അനുപമ പരമേശ്വരനാണ് വധുയെന്ന് റിപ്പോ‌ർട്ടുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.