പാരാലിംപിക്സ്: ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജാചാര്യയിലൂടെ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
റിയോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്.63.97 മീറ്റര്‍ എന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്ര സ്വര്‍ണം സ്വന്തമാക്കിയത്.
റിയോ: റിയോയില്‍ നടക്കുന്ന പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ഝാചാര്യയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്.63.97 മീറ്റര്‍ എന്ന സ്വന്തം റെക്കോര്‍ഡ് തിരുത്തിയാണ് ദേവേന്ദ്ര സ്വര്‍ണം സ്വന്തമാക്കിയത്.
2004ല്‍ ഏഥന്‍സില്‍ നടന്ന പാരാലിമ്പിക്‌സിലാണ് ദേവേന്ദ്ര ആദ്യ സ്വര്‍ണം നേടിയത്. 62.15 മീറ്ററായിരുന്നു റെക്കോര്‍ഡ് നേട്ടം. 36കാരനായ ദേവേന്ദ്ര ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനക്കാരനാണ്. ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവിനായിരുന്നു ആദ്യ സ്വര്‍ണം. വനിതാ ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം ദീപ മാലിക്ക് വെള്ളിയും ഹൈജമ്പില്‍ വരുണ്‍ സിങ് ഭാട്ടിയ വെങ്കലവും നേടിയിരുന്നു. മെഡല്‍ പട്ടികയില്‍ മുപ്പത്തിഒന്നാം സ്ഥാനത്താണ് ഇന്ത്യ.