ഹൃദയാഘാതത്തിനെ തുടർന്ന് കപിൽ ദേവ് ആശുപത്രിയിൽ
ആശുപത്രിയിലെത്തിച്ച കപിൽ ദേവിനെ ആൻജിയോപ്ലാസ്റ്റിക്ക് (Angioplasty) വിധേയനാക്കിയിരുന്നു.
ന്യുഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻ ക്യാപ്റ്റൻ കപിൽ ദേവിനെ (Kapil Dev) ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഫോർട്ടിസ് എസ്‌കോർട്ട് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയിലെത്തിച്ച കപിൽ ദേവിനെ ആൻജിയോപ്ലാസ്റ്റിക്ക് (Angioplasty) വിധേയനാക്കിയിരുന്നു. നിലവിൽ അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല ഏതാനും ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ആശുപത്രി വിടുമെന്നും വാർത്താക്കുറിപ്പിലൂടെ അധികൃതർ അറിയിച്ചിട്ടുണ്ട്.
Also read: കർണാടകയിൽ കോളേജുകൾ തുറക്കാൻ ഒരുങ്ങുന്നു; നവംബർ 17 ന് ക്ലാസുകൾ ആരംഭിക്കും
ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യം നന്നായിരിക്കുന്നുവെന്നും താൻ അദ്ദേഹത്തിന്റെ ഭാര്യയുമായി സംസാരിച്ചിരുന്നുവെന്നും മുൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റുമായ അശോക് മൽഹോത്ര അറിയിച്ചിട്ടുണ്ട്,
കപിൽ ദേവിന്റെ (Kapil Dev) നേതൃത്വത്തിൽ 1983 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യ ലോകകപ്പ് നേടിയിരുന്നു. കപിലിനെക്കുറിച്ചുള്ള ഈ വാർത്ത വന്നയുടനെ സോഷ്യൽ മീഡിയയിൽ (Social Media) അദ്ദേഹത്തിന്റെ ആയുർ ആരോഗ്യത്തിയനായി പ്രാർത്ഥന തുടങ്ങിയിട്ടുണ്ട്. ക്യാപ്റ്റൻസിക്ക് കീഴിൽ ഇന്ത്യയ്ക്ക് ആദ്യ ഏകദിന ലോകകപ്പ് നൽകിയ കപിൽ ദേവ് ലോകത്തെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായിട്ടാണ് കണക്കാക്കുന്നത്.
Also read: Sputnik Vaccine: ഇന്ത്യൻ വളണ്ടിയർമാരിൽ പരീക്ഷണം നടത്താൻ അനുമതി
കപിൽ തന്റെ അന്താരാഷ്ട്ര കരിയറിൽ 131 ടെസ്റ്റുകളും 225 ഏകദിനങ്ങളും (ODI) കളിച്ചു. 5248 റൺസും 434 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏകദിന അന്താരാഷ്ട്ര കരിയറിൽ 3783 റൺസ് നേടിയ അദ്ദേഹം 253 വിക്കറ്റും നേടിയിട്ടുണ്ട്. 1994 ൽ ഫരീദാബാദിൽ വെസ്റ്റ് ഇൻഡീസിനെതിരെ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചു.