തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്താന്‍ കേരളം വീണ്ടും വേദിയാകുന്നു. ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനാണ് കേരളം വേദിയാകുന്നത്‌. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമോ, കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമോ വേദിയായേക്കുമെന്നാണ് സൂചന. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രഥമ പരിഗണന കൊച്ചിയ്ക്കെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജിസിഡിഎ സഹകരിച്ചില്ലെങ്കില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകുമെന്നും കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ സൂചിപ്പിച്ചു.


കഴിഞ്ഞ വര്‍ഷം സെ​പ്​​റ്റം​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​ നടന്ന ഇ​ന്ത്യ​യു​ടെ ഹോം ​ക്രി​ക്ക​റ്റ്​ സീ​സ​ണി​ലെ 23 മ​ത്സ​ര​ങ്ങ​ളി​ൽ ഇന്ത്യ-ന്യൂ​സി​ല​ൻ​ഡ് ​ട്വ​ൻ​റി20 പോ​രാ​ട്ട​ത്തി​ന്​ ഗ്രീ​ൻ ഫീല്‍ഡ് സ്റ്റേഡിയം വേ​ദി​യാ​യിരുന്നു. ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്‌സ്‌ചേഴ്‌സ് കമ്മിറ്റിയാണ് കാര്യവട്ടത്തിന് രാജ്യാന്തര ട്വന്റി-20 അനുവദിച്ചത്.