കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകനായ റെനി മ്യൂലന്‍സ്റ്റീന്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നതെന്നാണ് വിശദീകരണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ടീമിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് റെനിയുടെ രാജി. കഴിഞ്ഞ സീസണില്‍ സ്റ്റീവ് കോപ്പലിന്‍റെ കീഴില്‍ രണ്ടാം സ്ഥാനക്കാരായിരുന്ന കേരളാ ടീം, ഈ സീസണില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. 


ഇതുവരെ ഏഴ് കളികള്‍ നേരിട്ട ടീം ഒരു വിജയം മാത്രമാണ് കരസ്ഥമാക്കിയത്. രണ്ട് തോല്‍വിയും നാല് സമനിലയുമായി ഏഴ് പോയിന്റ് നേടി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.