കൊച്ചി : ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ സംഘടപ്പിക്കണമെങ്കിൽ വിനോദ നികുതി അടയ്ക്കണമെന്ന് കൊച്ചി കോർപ്പറേഷന്റെ നോട്ടീസിന് മറുപടിയുമായി കേരള ബ്ലാസ്റ്റേഴ്സ്. നിലവിൽ ഐഎസ്എൽ മത്സരങ്ങൾക്ക് വിനോദ നികുതിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള റിട്ട് ഹർജി ഹൈക്കോടതിയിൽ നിലനിൽക്കുകയാണ്. റിട്ട് പെറ്റീഷൻ പരിഗണിച്ച കോടതി വിനോദ നികുതി വേണമെന്ന കോർപ്പറേഷൻ നടപടി 2020തിൽ സ്റ്റേ ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ഉത്തരവ് നിലനിൽക്കെ കൊച്ചി കോർപ്പറേഷൻ വിനോദ നികുതി വേണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചത് കോടതിയലക്ഷ്യമാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ 2017 മുതൽ ജിഎസ്ടി നടപ്പിലാക്കിയതോടെ കേരളത്തിൽ ഫുട്ബോൾ ടൂർണമെന്റുകൾക്കുൾപ്പടെ വിനോദ നികുതി ഒഴിവാക്കികൊണ്ട് സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് കൊച്ചി കോർപ്പറേഷന്റെ ആവശ്യമെന്ന് ക്ലബ് ചൂണ്ടിക്കാട്ടി. സർക്കാർ ഉത്തരവുകൾക്ക് വിരുദ്ധമായിട്ടാണ് കോർപ്പറേഷൻ ക്ലബിൽ നിന്നും വിനോദ നികുതി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് നേട്ടീസ് അയച്ചതെന്നും ബ്ലസ്റ്റേഴ് അറിയിച്ചു.


ALSO READ : ISL : 'ഓവർ കോൺഫിഡൻസ് സീറോ ഡിഫൻസ്'; മോഹൻ ബഗാനെ തോൽപ്പിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്സ്


സീസൺ ആരംഭിച്ച് ഇത് രണ്ടാം തവണയാണ് കൊച്ചി കോർപ്പറേഷൻ കേരള ബ്ലാസ്റ്റേഴ്സിനോട് വിനോദ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയക്കുന്നത്. കാണികൾക്ക് നൽകുന്ന ടിക്കറ്റിൽ വിനോദ നികുതി ഏർപ്പെടുത്തണമെന്നായിരുന്നു കോർപ്പറേഷന്റെ ആവശ്യം. ഇതെ തുടർന്ന് ഐഎസ്എൽ മത്സരങ്ങൾ കലൂരിലെ ജിസിഡിഎ സ്റ്റേഡിയത്തിൽ നടത്താൻ അനുവദിക്കിലെന്നും ലൈസൻസ് റദ്ദാക്കുമെന്നും കോർപ്പറേഷൻ നോട്ടീസിൽ അറിയിച്ചിരുന്നു. കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി സെക്രട്ടറിയാണ് കേരള ബ്ലാസ്റ്റേഴ്സിന് നോട്ടീസ് അയച്ചത്. 


കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നെസ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. അഞ്ചോളം നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് എംവിഡി ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന ബസിന്റെ ഫിറ്റ്നെസ് സസ്പെൻഡ് ചെയ്തത്. 14 ദിവസം എംവിഡി ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ബസിന്റെ ഉടമകൾക്ക് നിർദേശം നൽകിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.