കടവും ബാക്കി, ഇടയാതെ കൊമ്പനും എന്ത് ചെയ്യണമെന്നറിയാതെ ആരാധകർ
ബംഗളൂരുമായ അഭിമാന പോരട്ടത്തിൽ 4-2നാണ് കേരളം തോറ്റത്. ഗോൾ വല കാക്കാനാകതെ പ്രതിരോധം
ഗോവ: ഇന്ത്യയിലെ ഫുട്ബോൾ ടീമുകൾക്ക് മോഹിക്കാൻ മാത്രം പറ്റുന്ന ആരാധക വൃന്ദമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. എന്നാൽ ആരാധകർ മോഹിക്കുന്നതിന്റെ ഒരു അംശം പോലുമില്ലാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പുതിയ സീസൺ തുടങ്ങിട്ട് ജയം എന്ന് വാക്ക് മറന്നിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴസ്. കഴിഞ്ഞ അഞ്ച് മത്സരത്തിൽ നിരാശയല്ലാതെ വേറെയൊന്നും ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ആരാധകർക്ക് നൽകിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന മത്സരം അക്ഷരാർഥത്തിൽ ടീമിന്റെ ആരാധകരെ നാണം കെടുത്തന്ന പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് (Kerala Blasters) കാഴ്ചവെച്ചത്. ബദ്ധ വൈരികളും ഫാൻ ഫൈറ്റുമുള്ള ബംഗളൂരു എഫ്സിയോട് 4-2 എന്ന നിലയിൽ നാണക്കെട്ടാണ് കേരളം തോറ്റത്. പതിവ് പോലെ ആദ്യ ഗോളടിക്കും അവസാനം തോറ്റുകൊടുക്കുമെന്ന് ശൈലി കേരള ഇന്നലത്തെ മത്സരത്തിലും തുടർന്നു. അതിൽ ഏറ്റവും മോശമായത് താരങ്ങൾ വരുത്തി വെക്കുന്ന പിഴവുകളുമാണ്. കോച്ച് കിബു വിക്കന്നയുടെ (Kibu Vicuna) ശൈലിയായ പൊസഷൻ ഫുട്ബോളിനെ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കളിക്കാർ വരുത്തി വെക്കുന്ന പിഴവുകളാണ്. ഈ പിഴവുകളെ നികത്താൻ വിക്കുന്നയുടെ താരങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു ഭാഗത്ത് ഗോൾ കീപ്പർ പിഴവെല്ലാം ശരിയാക്കി വരുമ്പോൾ മറുഭാഗത്ത് മറ്റ് താരങ്ങൾ പിഴവുകൾ വരുത്തി ടീമിന് കൂടുതൽ പ്രഹരം ഏൽക്കാൻ അവസരമുണ്ടാക്കുന്നു.
Also Read: സൈബർ ആക്രമണത്തെ എങ്ങനെ നേരിടുന്നുവെന്ന് തുറന്നു പറഞ്ഞ് Sunny Leone
അതിന് ഉദ്ദാഹരണങ്ങളാണ് ഇന്നലെ ബംഗളൂരു (Bengaluru FC) നേടിയ ആദ്യ മൂന്ന് ഗോളുകൾ. ലാൽറുവത്താരയുടെ പിഴവ് മുതലെടുത്താണ് കേരളത്തിനെതിരെ ബംഗളൂരുവന്റെ ക്ലീറ്റൺ സിൽവ ആദ്യ ഗോൾ നേടിയത്. ബാലൻസ് നഷ്ടപെടാൻ സാധ്യതയുണ്ടെങ്കിൽ ക്ലിയർ ചെയ്യണമെന്നുള്ള പ്രഥമിക ഫുട്ബോൾ പരിജ്ഞാനമാണ് ലാൽറുവത്താര അവിടെ തെറ്റിച്ചത്. അത് അവസരമാക്കി ബിഎഫ്സി കേരളത്തിനെതിരെ ആദ്യ ഗോൾ നേടുകയും ചെയ്തു. ഇതുപോലെ തന്നെയയായിരുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ. രണ്ടാമതായി മലയാളി താരം ആഷിഖ് കരുണിയൻ നൽകിയ ഗ്രൗണ്ട് ക്രോസ് തടയാനും കേരളത്തിന്റെ ബോക്സിലുള്ള മൂന്ന് ബിഎഫ്സി താരങ്ങളെ മാർക്ക് ചെയ്യാനും മറന്ന് നിൽക്കുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെയാണ് കാണനായത്. ഛേത്രിയുടെ പെനാൽറ്റി തടഞ്ഞ് നല്ല ഗോൾ കീപ്പിങ് മികവുമായി നിന്ന ആൽബിനോയുടെ കോൺഫിഡൻസ് കളയുന്ന രീതിയിലുള്ള പിഴവാണ് മൂന്നാമത്തെ ഗോളിന് വഴിവെച്ചത്. അത് വിദഗ്ധമായി ഡിമാസ് കേരളത്തിന്റെ വലയിൽ എത്തിച്ച് ലീഡ് ഉയർത്തുകയായിരുന്നു. ഈ പിഴവുകൾ ഇല്ലായിരുന്നെങ്കിൽ ഛേത്രി (Sunil Chhetri) നേടിയ മനോഹരമായ ഹെഡർ ഗോൾ മാത്രമായിരിക്കും ബംഗളൂരുവിന് ലഭിക്കുക. എന്നിരുന്നാലും സീസണിൽ ഓപ്പൺ ഗോളില്ലയെന്ന ബംഗളൂരുവിന്റെ വിഷമവും കേരളം മാറ്റി കൊടുത്തു. അതേസമയം കേരളം വഴങ്ങിയ ഗോളുകളിൽ 90 ശതമാനം ബ്ലസ്റ്റേഴ്സിന്റെ പിഴവുകൾ മറ്റ് ടീമുകൾ മുതലെടുത്താണ്.
Also Read: ഇന്നെങ്കിലും ജയിക്കുമോ? ആരാധകർ ചോദിക്കുന്നു! ; Kerala Blasters ഇന്ന് Bengaluru FC യെ നേരിടും
ഇനി എന്താണെന്ന് തന്നെയാണ് എല്ലാവരും ചോദിക്കുന്നത്. അഞ്ച് മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാതെ നിൽക്കുന്ന ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് എന്നൊക്കെ പറയാൻ അത്ഭുത്തെക്കാൾ മികച്ച പ്രകടനം തന്നെ കാഴ്ചവെക്കണം. അടുത്തത് എസ് സി ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളി. ജനുവരി 20ന് ഏറ്റമുട്ടുന്ന ഇരു ടീമുകൾ തമ്മിലുള്ള മത്സരം പോയിന്റ് പട്ടികയിൽ അവസാനക്കാരുടെ പോരാട്ടമായി മാത്രം മാറും.