ന്യൂ ഡൽഹി : ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ മോശം റെഫറിങ്ങിനെതിരെ പ്രതിഷേധിച്ചുകൊണ്ട് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ നടപടി തെറ്റാണെന്ന് നിലപാടിൽ അഖിലേന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. ഫുട്ബോളിൽ അച്ചടക്കം പാലിക്കുന്നതിനുള്ള ചട്ട പ്രകാരം ആർട്ടിക്കൾ 58 കേരള ബ്ലാസ്റ്റേഴ്സ് ലംഘിച്ചിരിക്കുന്നുയെന്നാണ് എഐഎഫ്എഫിന്റെ കണ്ടെത്തൽ. ഇത് പ്രകാരം ഏറ്റവും കുറഞ്ഞത് ആറ് ലക്ഷം രൂപ വരെ ബ്ലാസ്റ്റേഴ്സിന് മേൽ എഐഎഫ്എഫിന് പിഴയായി ചുമത്താൻ സാധിക്കുമെന്നാണ് കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാവോ ട്വീറ്റ് ചെയ്യുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമലംഘനത്തിന്റെ കാര്യഗൗരവം പരിഗണിച്ച് ബ്ലാസ്റ്റേഴ്സിനെതിരെ നടപടി വിലക്കിലേക്ക് നീണ്ടേക്കാമെന്നാണ് മാർക്കസ് മെർഗുലാവോ അറിയിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ചട്ടലംഘനം നടത്തിയെന്ന് അറിയിച്ചുകൊണ്ട് എഐഎഫ്എഫ് ക്ലബിന് നോട്ടീസ് നൽകിയെന്നും കായിക മാധ്യമപ്രവർത്തകന്റെ ട്വീറ്റിൽ പറയുന്നു.


ALSO READ : Kerala Blasters : 'കോച്ചെടുത്തത് ധീരമായ തീരുമാനം'; ഇവാൻ വുകോമാനോവിച്ചിനെ പിന്തുണച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം


അതേസമയം ബെംഗളൂരു എഫ് സിക്കെതിരെയുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണമെന്നും റഫറി ക്രിസ്റ്റൽ ജോണിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ഫെഡറേഷന് മുന്നിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ നിരാകരിച്ച ഡിസിപ്ലിനറി കമ്മറ്റി ബ്ലാസ്റ്റേഴ്സാണ് കുറ്റക്കാരെന്ന് വിധ എഴുതുകയും ചെയ്തു. 


ഐഎസ്എൽ 2022-23 സീസണിന്റെ ആദ്യ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിന്റെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ ഫീകിക്ക് ഗോളാണ് വിവാദത്തിലേക്ക് വഴിവെച്ചത്. കേരളത്തിന്റെ ബോക്സിന് തൊട്ടുപ്പുറത്ത് നിന്നും ബിഎഫ്സിക്ക് ലഭിച്ച ഫ്രീകിക്കിനെതിരെ ബ്ലാസ്റ്റേഴ്സിന് പ്രതിരോധം സൃഷ്ടിക്കാൻ സമയം നൽകുന്നതിന് മുമ്പായി ഛേതി ഗോൾ അടിച്ചു. അത് ഗോളാണ് റഫറി വിധിക്കുകയും ചെയ്തതോടെയാണ് വിവാദങ്ങൾക്ക് വഴിവെക്കുന്നത്.


കേരള ബ്ലാസ്റ്റേഴ്സിന്റെ ഡഗ്ഗ്ഔട്ട് ഉൾപ്പെടെ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തിൽ ഉറച്ച് നിന്നു. ഇതോടെ കോച്ച് ഇവാൻ വുകോമാനോവിച്ച് ബ്ലാസ്റ്റേഴ്സ് താരങ്ങളോട് കളം വിടാൻ ആഹ്വാനം ചെയ്തു. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സ് ടീം ഡ്രെസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നാലെ മാച്ച് കമ്മീഷ്ണർ ഉൾപ്പെടെയുള്ളവരെത്തി ബെംഗളൂരു എഫ്സി ജയിച്ചതായി വിധി എഴുതുകയും ചെയ്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ