കൊച്ചി: സന്തോഷ് ട്രോഫി (Santosh Trophy) ഫുട്ബോൾ ടൂർണമെന്റിനുള്ള കേരള ടീമിനെ (Kerala Team) പ്രഖ്യാപിച്ചു. എസ് ബി ഐയുടെ മധ്യനിരതാരമായ ജിജോ ജോസഫ് (Jijo Joseph) ടീമിനെ നയിക്കും. മുമ്പ് ആറ് സന്തോഷ് ട്രോഫികളിൽ കേരളത്തിന് വേണ്ടി ബൂട്ട് അണിഞ്ഞ ജിജോ തന്നെയാണ് ടീമിലെ സീനിയർ താരവും.


COMMERCIAL BREAK
SCROLL TO CONTINUE READING

യുവതാരങ്ങൾക്ക് പ്രാധാന്യം കൊടുത്ത് പ്രഖ്യാപിച്ച ടീമിലെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്. 22 അംഗ ടീമിനെയാണ് പരിശീലകന്‍ ബിനോ ജോര്‍ജും സംഘവും പ്രഖ്യാപിച്ചത്. ഇതിൽ 13 താരങ്ങൾ ടീമിൽ പുതുമുഖങ്ങളാണ്.  അണ്ടര്‍ 21 ടീം അംഗങ്ങളും ഇത്തവണ ടീമില്‍ ഇടം നേടിയിട്ടുണ്ട്. പരിശീലകസംഘത്തിൽ ബിനോ ജോര്‍ജിന് പുറമെ, സഹപരിശീലകനായി ടി.ജി. പുരുഷോത്തമന്‍, ഗോള്‍കീപ്പര്‍ പരിശീലകനായി സജി ജോയി എന്നിവരുമുണ്ട്.


Also Read: ISL 2021-22 : പരിക്കേറ്റ കെ പി രാഹുൽ ടീമിന്റെ പുറത്തേക്ക്, ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തലവേദന


ലോക റെയിൽവേ ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി എസ് രാജേഷ് ആയിരിക്കും മുന്നേറ്റനിരയെ നയിക്കുക. മൂന്ന് തവണ കർണാടകയ്ക്ക് വേണ്ടി സന്തോഷ് ട്രോഫിയിൽ മത്സരിച്ച പരിചയസമ്പത്തോടെയാണ് രാജേഷ് ഇത്തവണ കേരളത്തിനായി ബൂട്ട് അണിയുന്നത്. ഗോകുലം കേരളാ മുൻ  താരവും കേരളാ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് താരവുമായിരുന്ന അ‌ർജുൻ ജയരാജും ഇത്തവണത്തെ കേരള ടീമിൽ അംഗമാണ്. 


Also Read: Kerala Blaster FC : കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ എവെ ജേഴ്സി അവതരിപ്പിച്ചു, കാണാം ചിത്രങ്ങൾ          


കേരള ടീം 


മുന്നേറ്റനിര: ജസ്റ്റിന്‍ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അജ്‌സല്‍


മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖില്‍ പി,സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, ഷിഖില്‍ എന്‍ 


പ്രതിരോധ നിര: സഞ്ജു ജി, മുഹമ്മദ് ആസിഫ്, വിബിന്‍ തോമസ്, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്  എ.പി, മുഹമ്മദ് ബാസിത് പി.ടി 


ഗോള്‍കീപ്പര്‍മാര്‍: മിഥുന്‍ വി, ഹജ്മല്‍ എസ്


ലക്ഷദ്വീപ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാര്‍ ദ്വീപ് എന്നിവയാണ് കേരളത്തിനൊപ്പം ഗ്രൂപ്പിലുള്ളത്. കലൂര്‍ ജവാഹര്‍ലാല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. 


കേരളത്തിന്റെ മത്സരങ്ങള്‍


ഡിസംബര്‍ 1 രാവിലെ 9.30 ന് കേരളം vs ലക്ഷദ്വീപ്
ഡിസംബര്‍ 3 രാവിലെ 9.30 ന് കേരളം vs ആൻഡമാൻ നിക്കോബാര്‍
ഡിസംബര്‍ 5 ഉച്ചയ്ക്ക് 3.00 ന് കേരളം vs പുതുച്ചേരി


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.