ചണ്ഡിഗഡ്: പഞ്ചാബിൽ കബഡി താരത്തെ വീടിനു മുന്നിലിട്ട് അക്രമികൾ വെട്ടിക്കൊന്നു. സംഭവത്തിൽ പ്രധാനപ്രതിയെ കബഡി താരത്തിന്റെ പിതാവ് തിരിച്ചറിഞ്ഞുവെങ്കിലും അക്രമികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൊല്ലപ്പെട്ടത് ഹർദീപ് സിങ് എന്ന യുവാവാണ്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇയാളും പ്രദേശവാസിയായ ഹർപ്രീത് സിങ്ങും തമ്മിൽ ഏറെ നാളായി തർക്കം നടക്കുകയായിരുന്നു. ഇരുവർക്കും എതിരെ കേസും രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പോലീസിനെ പേടിച്ചു ഹർദീപ് സിങ് വീട്ടിൽ താമസിച്ചിരുന്നില്ലെന്നാണ് പിതാവ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Murder: രണ്ടു വർഷം മുൻപ് നടന്ന കൊലപാതകം; പ്രതികളുമായി പോലീസ് ഗോവയിൽ!


ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലെത്തിയ ഹർദീപ് ബാങ്ക് പാസ്ബുക്കുമായി മടങ്ങിപ്പോകുകയും. രാത്രി പത്തരയോടെ വീടിന്റെ വാതിലിൽ ആരോ മുട്ടുന്നത് കേട്ട് വാതിൽ തുറക്കാൻ ധൈര്യമില്ലാത്തതിനാൽ ടെറസിലൂടെ നോക്കുകയായിരുന്നു.  അപ്പോൾ കണ്ടത് അഞ്ചുപേരടങ്ങുന്ന ഹർപ്രീത് സിങ്ങും അനുയായികളും ആയിരുന്നുവെന്നും നിങ്ങളുടെ മകൻ കൊല്ലപ്പെട്ടുവെന്ന് അവർ വിളിച്ചുപറഞ്ഞുവെന്നും തുടർന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മകനെയാണ് കണ്ടതെന്ന് ഹർദീപ് സിങ്ങിന്റെ  പിതാവ് പോലീസിനോട് മൊഴി നൽകിയിട്ടുണ്ട്.


Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നിങ്ങളും ഉണ്ടോ?


ഹർപ്രീതും സംഘവും തന്നെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് മരിക്കുന്നതിന് മുൻപ് ഹർദീപ് പറഞ്ഞതായി പിതാവ് പോലീസിന് മൊഴി നൽകി. അക്രമത്തിൽ പരിക്കേറ്റ ഹർദീപിനെ ഉടൻതന്നെ ജലന്ധറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ കൊലപാതകം ഇപ്പോൾ രാഷ്രീയ ചർച്ച ആയിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.