Kieron Pollard ഒരു ഓവറിൽ ആറ് Sixers പറത്തി; അതും Hat-Trick നേടി തിളങ്ങി നിന്ന Akila Danajaya ക്കെതിരെ : Video
രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓവറിലെ മുഴുവൻ പന്തും സിക്റുകൾ പായിക്കുന്ന മൂന്നാമത്തെ താരവുമായി Pollard. പൊള്ളാർഡിന്റെ വെടിക്കെട്ടിൽ മത്സരത്തിൽ വിൻഡീസ് ലങ്കയെ നാല് വിക്കറ്റിന് തോൽപ്പിച്ചു.
Antigua : Hat-Trick നേടി മത്സരിത്തിൽ തിളങ്ങി നിൽക്കുന്നു എന്ന പരിഗണന പോലും നൽകാതെ Akila Danajaya ക്കെതിരെ ഒരു ഓവറിലെ ആറ് ബോളിൽ സിക്സറുകൾ പായിച്ച് West Indies Captain Kieron Pollard. രാജ്യാന്തര ക്രിക്കറ്റിൽ ഒരു ഓവറിലെ മുഴുവൻ പന്തും സിക്റുകൾ പായിക്കുന്ന മൂന്നാമത്തെ താരവുമായി Sri Lanka ക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ കീറോൺ പൊള്ളാർഡ്. പൊള്ളാർഡിന്റെ വെടിക്കെട്ടിൽ മത്സരത്തിൽ വിൻഡീസ് ലങ്കയെ നാല് വിക്കറ്റിന് തോൽപ്പിച്ചു.
ലങ്ക ഉയർത്തിയ 132 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് വിൻഡീസ് തോൽവി മുന്നിൽ കണ്ടിരിക്കെയാണ് മത്സരത്തിൽ ഏറ്റവും അപകടകരിയായ ബോളറുടെ ഓവറിൽ തന്നെ ആറ് സിക്സറുകൾ ഗ്യാലറിയിലേക്ക് പായിച്ചത്. ധനഞ്ജയെ എറിഞ്ഞ മൂന്നാമത്തെ ഓവറിലായിരുന്നു ഓപ്പണിങ് കൂട്ടുകെട്ടിൽ ശക്തമായി മുന്നോട്ട് പോയി കൊണ്ടിരുന്ന വീൻഡീസിനെ അപ്രതീക്ഷിതമായി ഹാട്രിക് നേടി ആതിഥേയരെ സമ്മർദത്തിലാക്കിയത്. തുടർന്ന് ആറാമത്തെ ഓവർ ചെയ്യാനെത്തിയ ധനഞ്ജയെ ഹാട്രിക് നേടിയ താരമാണെന്ന് ഒന്നും കണക്കാതെയാണ് പൊള്ളാർഡ് ആ ഓവറിലെ ഓരോ ബോളിലും സിക്റുകൾ നേടിയത്.
ആ ആവേശ തുടർന്ന് കീറോൺ പൊള്ളാർഡ് അടുത്ത് ഓവറിൽ തന്നെ പുറത്താകുകയും ചെയ്തു. എങ്കിലും വിൻഡീസ് 13.1 ഓവറിൽ തന്നെ ലങ്കയുടെ സ്കോർ മറികടന്ന് നാല് വിക്കറ്റിന് ജയം സ്വന്തമാക്കുകയും ചെയ്തു. 11 പന്തുകളിൽ നിന്ന് 38 റൺസെടുത്താണ പൊള്ളാർഡ് പുറത്തായത്. അതേസമയം പൊള്ളാർഡിന്റെ ഇന്നിങ്സിൽ പേരിന് പോലും ഒരു ഫോർ ഇല്ലായിരുന്നു.
ആദ്യമായി രാജ്യന്തര ക്രിക്കറ്റിൽ ഒരു ഓവറിലെ മുഴുവൻ പന്തും സിക്റുകൾ പായിച്ചത് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങാണ്. 2007ലെ പ്രഥമ ട്വന്റി20 ലോകകപ്പിലാണ് യുവി ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബോർഡിന്റെ ഓവറിൽ ആറ് സിക്സറുകൾ നേടിയത്. രണ്ടാമത്തേത് 2007 ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ഓവറിൽ മുഴുവൻ പന്തിലും സിക്സറുകൾ നേടിയത് ഒരു വിൻഡീസ് താരം തന്നെയായിരുന്നു. 1968 ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ ഗാർഫീൽഡ് സോബേഴ്സാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതുവരെ 8 താരങ്ങൾ മാത്രമാണ് ഇതുവരെ ഒരു ഓവറിലെ മുഴുവൻ പന്തിലും സിക്സറുകൾ സ്വന്തമാക്കിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക