കൊളംബോ: അനുവദനീയമായ രീതിയില്‍ നിന്ന് വ്യത്യസ്തമായ ബൗളി൦ഗ് ആക്ഷന്‍ കാണിച്ച ക്രിക്കറ്റ് താരത്തിന് ഐസിസിയുടെ വിലക്ക്.
ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയയെയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഐസിസി വിലക്കിയിരിക്കുന്നത്.
ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ധനഞ്ജയയെ വിലക്കികൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് പുറത്തു വന്നത്. അനുവദിച്ച 15 ഡിഗ്രിയേക്കാള്‍ വളച്ചാണ് ധനഞ്ജയ പന്തെറിയുന്നത്.
ഐസിസിയുടെ നടപടി വന്നതിനാല്‍ നാഷണല്‍ ക്രിക്കറ്റ് ഫെഡറേഷനും താരത്തെ ആഭ്യന്തര മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലാണ് ധനഞ്ജയക്കെതിരെ പരാതി ലഭിച്ചത്. തുടര്‍ന്ന് നവംബര്‍ 23ന് ബ്രിസ്‌ബെയ്‌നില്‍ വെച്ച് നടന്ന പരിശോധനയിലാണ് താരത്തിന്‍റെ ബൗളി൦ഗ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയത്.