ഇന്‍ഡോര്‍ : കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനറങ്ങിയ പുണെ സൂപ്പര്‍ജയന്റിന് 6വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റോക്ക്സിന്‍റെ അര്‍ദ്ധസെഞ്ച്വറി(32 പന്തില്‍ 50റണ്‍സ്)യും, മനോജ്‌ തിവാരിയുടെ 40 റണ്‍സുമാണ് പുണെയ്ക്ക് മികച്ച സ്കോര്‍ നല്‍കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പൂണെയ്ക്ക് ആദ്യ ഓവറില്‍ തന്നെ മയങ്ക് അഗര്‍വാളിനെ നഷ്ടമായി. പവര്‍പ്ലേ ഓവറുകളില്‍ വെറും 36 റണ്‍സെ പുണെയ്ക്ക് എടുക്കാനായുള്ളു. ഐപിഎലില്‍ ആദ്യമായി കളിക്കാനിറങ്ങിയ ടി നടരാജന് കിംഗ്‌സിന് മികച്ച തുടക്കം നല്‍കി. 19 റണ്‍സെടുത്ത അജിങ്ക്യ രഹാനയെ നടരാജന്‍ സ്‌റ്റോയ്‌നിസിന്‍റെ കൈകളിലെത്തിച്ചു. 


ഒരു ഘട്ടത്തില്‍ നാലിന് 71 റണ്‍സെന്ന നിലയിലായിരുന്നു പുണെ. എന്നാല്‍, സ്റ്റോക്സിന്റെയും മനോജ്‌ തിവാരിയുടെയും കൂട്ടുകെട്ടിലാണ് പുണെയ്ക്ക് മാന്യമായ സ്കോര്‍ നേടാനായത്.
 
ഐ.പി.എല്‍ പത്താം സീസണില്‍ പഞ്ചാബിന്‍റെ അരങ്ങേറ്റ മത്സരമാണിത്. ആദ്യ മത്സരത്തില്‍ പുണെ സൂപ്പര്‍ജയന്റ്‌സ്, മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തിയിരുന്നു.