ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്ന് ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലം പടിയിറങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ട് വൈറ്റ് ബോൾ വിഭാ​ഗത്തിന്റെ പരിശീലക സ്ഥാനത്തേക്ക് മക്കല്ലത്തെ പരിഗണിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇംഗ്ലണ്ട് ടീം പരിശീലകനായാൽ മക്കല്ലം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പരിശീലക സ്ഥാനം ഒഴിയേണ്ടതായി വരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമീപകാലത്ത് ആഷസ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നടത്തിയ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റിയിരുന്നു. ഈ സ്ഥാനത്തേക്കാണ് ബ്രണ്ടൻ മക്കല്ലത്തെ പരിഗണിക്കുന്നത്. ടെസ്റ്റ് ടീം പരിശീലകനായി മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്റ്റനെയും പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.


അതേസമയം, ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നായകനായിരുന്ന ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ പുതിയ ക്യാപ്റ്റനാവുന്നത്. ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ വന്നിരുന്നു.


Also Read: IPL 2022 : ജഡേജയുടെ ഫോം; തനിക്ക് ആശങ്കയില്ലെന്ന് സിഎസ്കെ കോച്ച് സ്റ്റീഫെൻ ഫ്ലെമിങ്


 


ട്വന്റി 20യിൽ ഏറ്റവുമധികം റൺസ് ബ്രണ്ടൻ മക്കല്ലത്തിന്റെ പേരിലാണുള്ളത്. ട്വന്റി 20യിൽ 2 സെഞ്ച്വറികൾ നേടിയ ഒരേയൊരു കളിക്കാരനുമാണ് മക്കല്ലം. ഐപിഎല്ലിൽ നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേർസിന്റെ മുഖ്യ പരിശീലകനായ മക്കല്ലം കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. 2016 ഫെബ്രുവരി 24ന് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും മക്കല്ലം വിരമിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി ട്രിപ്പിൾ സെഞ്ചുറി നേടുന്ന ന്യൂസിലൻഡ് താരം എന്ന ബഹുമതിയും ബ്രണ്ടൻ മക്കല്ലത്തിന് സ്വന്തമാണ്. 


2015ൽ മക്കല്ലത്തിന്റെ നേതൃത്വത്തിൽ ന്യൂസിലൻഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ എത്തി. മുൻപ് ആറ് തവണ സെമി ഫൈനലിൽ എത്തിയിട്ടുണ്ടെങ്കിലും ഫൈനലിൽ പ്രവേശിക്കാൻ ന്യൂസിലൻഡിന് സാധിച്ചിരുന്നില്ല. ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും മത്സരത്തിലുടനീളം മികച്ച രീതിയിൽ കളിച്ച ടീമിനെ നയിച്ച മക്കല്ലത്തിന്റെ നായകത്വം ക്രിക്കറ്റ് ലോകത്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.