IND vs NZ: ഹാർദിക് പാണ്ഡ്യ ന്യൂസിലൻഡിനെതിരായ മത്സരം കളിക്കില്ല, പകരം വൈസ് ക്യാപ്റ്റനാകുന്നത് ഈ താരം!
Team India, Vice Captain: ഇന്ത്യൻ ടീം നാളെ ധർമ്മശാലയിൽ ന്യൂസിലൻഡുമായി ഏറ്റുമുട്ടും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഹാർദിക് ഈ മത്സരത്തിന്റെ ഭാഗമാകില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ ആരായിരിക്കും ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക.
Team India, Vice Captain: ലോകകപ്പിനിടെ (ODI World Cup-2023) ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടിയായിരിക്കുകയാണ്. ടീമിന്റെ സ്റ്റാർ ഓൾറൗണ്ടറായ ഹാർദിക് പാണ്ഡ്യയ്ക്ക് (Hardik Pandya) പരിക്കേറ്റിരിക്കുകയാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. പരിക്ക് കാരണം തന്റെ ഓവർ പൂർത്തിയാക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇപ്പോഴിതാ നാളെ നടക്കുന്ന ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഹാർദിക് ഉണ്ടാവില്ലെന്നാണ് വിവരം. ഈ ഐസിസി ടൂർണമെന്റിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് ഹാർദിക്. ഈ സാഹചര്യത്തിൽ ഹാർദിക്കിന്റെ അഭാവത്തിൽ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം ആര് കൈകാര്യം ചെയ്യുമെന്ന ഗൗരവമായ ചോദ്യം ആരാധകരുടെ മനസിൽ അലയടിക്കുകയാണ്.
Also Read: IND vs NZ: ഈ ടൂർണമെന്‍റിലെ കരുത്തര്‍ നാളെ ഏറ്റുമുട്ടുന്നു, 20 വർഷത്തെ ചരിത്രം തിരുത്താന്‍ ഇന്ത്യ
ബിസിസിഐ അപ്‌ഡേറ്റ്
കണങ്കാലിനേറ്റ പരിക്ക് കാരണം ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് ന്യൂസിലൻഡിനെതിരായ ലോകകപ്പിലെ അടുത്ത മത്സരം കളിക്കാനാകില്ല. വ്യാഴാഴ്ച നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ ബിസിസിഐ ഹാർദിക്കിനെ പരിശോധനയ്ക്ക് വിധേയമാക്കുകയും വിശ്രമം നിർദ്ദേശിച്ചത് കാരണം അദ്ദേഹത്തെ സുഖം പ്രാപിക്കാൻ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 22 ന് ധർമശാലയിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.
Also Read: Aus vs Pak: സെഞ്ച്വറിയ്ക്ക് പിന്നാലെ പുഷ്പ സെലിബ്രേഷന്‍; ആരാധകരെ ആവേശത്തിലാക്കി വാര്‍ണര്‍
ആരായിരിക്കും ടീമിന്റെ വൈസ് ക്യാപ്റ്റൻ?
ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മത്സരത്തിൽ കെഎൽ രാഹുൽ ആയിരിക്കും ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത് എന്നാണ് റിപ്പോർട്ട്. രോഹിത് ശർമ്മയുടെയും ഹാർദിക്കിന്റെയും അഭാവത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ രാഹുൽ നായക സ്ഥാനം ഏറ്റെടുത്തിരുന്നു. ന്യൂസിലൻഡിനെതിരായ മത്സരത്തിന് ശേഷം ഇന്ത്യൻ താരങ്ങൾക്ക് ചെറിയ ഇടവേള ലഭിക്കും. ശേഷം ടീം അംഗങ്ങൾ ഒക്ടോബർ 26 ന് ലഖ്‌നൗവിൽ ഒത്തുചേരും.
ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല
ഹാർദിക് പാണ്ഡ്യ നിലവിൽ ബിസിസിഐയുടെ മെഡിക്കൽ സംഘത്തിന്റെ പൂർണ്ണ നിരീക്ഷണത്തിലാണ്. അദ്ദേഹം നാളെ ധർമ്മശാലയിലേക്ക് പോകില്ല പകരം ലഖ്‌നൗവിലേക്ക് പോകും. അവിടെ ടീം ഇംഗ്ലണ്ടിനെതിരെ മത്സരം കളിക്കാൻ ഒത്തുചേരും. ഒക്ടോബർ 29 ന് ലഖ്‌നൗവിൽ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യൻ ടീം ലോകകപ്പ് മത്സരം കളിക്കുന്നത്. മികച്ച ഓപ്പണർ ക്യാപ്റ്റൻ രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം ഈ ഐസിസി ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരവും തോറ്റിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ പരാജയപ്പെടുത്തി കൊണ്ട് ടീം ഇന്ത്യ മുന്നേറുകയാണ്. അതുപോലെ ലോകകപ്പിൽ ഇതുവരെ ഒരു കളിയും തോറ്റിട്ടില്ലാത്ത മറ്റൊരു ടീമാണ് ന്യൂസിലൻഡും. അതുകൊണ്ടുതന്നെ നാളെ നടക്കുന്നത് കരുത്ത പോരാട്ടമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.