Mumbai : T20 World Cup ന് ശേഷം ഇന്ത്യൻ ട്വന്റി-20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന വിരാട് കോലിക്ക് (Virat Kohli) പകരം കെ.എൽ രാഹുൽ (KL Rahul) നായക സ്ഥാനം നൽകിയേക്കും. ലോകകപ്പിന് ശേഷമുള്ള ന്യൂസിലാൻഡുമായിട്ടുള്ള പരമ്പരയ്ക്കാണ് രാഹുൽ ഇന്ത്യയെ നയിക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകകപ്പിന് ശേഷം ബയോ ബബിൾ ജീവിതത്തിൽ ബുദ്ധി മുട്ടുന്ന സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്നതിനാലാണ് ക്യാപ്റ്റൻസി സ്ഥാനം രാഹുലേക്കെത്തുക എന്ന് ബിസിസിഐ വൃത്തെ ഉദ്ദരിച്ച് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.


ALSO READ : T20 Wold Cup : ധോണിയും ശാസ്ത്രിയും ചേർന്ന് കോലിയെ 'ഭിന്നിപ്പിച്ചു', ഇതാണ് ഇന്ത്യൻ ടീമിന്റെ തോൽവിയുടെ പ്രധാന കാരണം


അങ്ങനെ ഒരു തീരുമാനം ആണ് ബിസിസിഐ തിരഞ്ഞെടുക്കുകയാണെങ്കിൽ മലയാളി താരം സഞ്ജു സാംസണിനും ടീമിൽ ഇടം നേടാൻ സാധ്യത ഉണ്ട്. യുഎഇയിൽ വെച്ച് നടന്ന ഐപിഎൽ മത്സരങ്ങൾ മലയാളി താരം മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്.


ALSO READ : T20 World Cup : വിരാട് കോലിയുടെ 9 മാസം പ്രായം ഉള്ള കുഞ്ഞിന് നേരെ ബലാത്സംഗ ഭീഷിണി, കാരണം മുഹമ്മദ് ഷമിയെ പിന്തുണച്ചു


അതോടൊപ്പം മത്സരം കാണാൻ കാണികളെ ചിലപ്പോൾ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാൻ ബിസിസിഐ തീരുമാനിക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ കോവിഡ് സ്ഥിതി മാവദണ്ഡങ്ങളും പരിഗണിച്ചാകും തീരുമാനമെന്ന് ബിസിസിഐ വൃത്തം എഎൻഐയെ അറിയിച്ചത്.


ALSO READ : India vs New Zealand: ടി-20 ലോകകപ്പ്: സെമി പ്രതീക്ഷകൾ മങ്ങി; കിവീസിനോട് നാണംകെട്ട് ഇന്ത്യ


ഇന്ത്യയിലേക്കുള്ള ന്യൂസിലാൻഡിന്റെ പര്യടനത്തിൽ 3 ടി20യും രണ്ട് ടെസ്റ്റും അടങ്ങുന്നതാണ്. നവംബർ 17ന് ജയ്പൂർ, നവംബർ 19ന് റാഞ്ചി, നവംബർ 21 കൊൽക്കത്ത എന്നിവടങ്ങളിൽ വെച്ചാണ് ടി20 മത്സരങ്ങൾ നടക്കുക. ശേഷം കാൺപൂരിലും മുംബൈയിലും വെച്ചാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളും സംഘടിപ്പിക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.