കൊച്ചി: ലാ ലിഗ വേള്‍ഡ് ഫുട്‌ബോളില്‍ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും ജിറോണ എഫ്‌സിയും ഏറ്റുമുട്ടും.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊച്ചി സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് സ്പാനിഷ് ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നായ ജിറോണ എഫ്‌സിയുമായി ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുന്നത്.


കഴിഞ്ഞ മത്സരത്തില്‍ മെല്‍ബണ്‍ എഫ്‌സിയോട് ആറ് ഗോളുകള്‍ക്ക് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ജിറോണയ്ക്ക് മുന്നില്‍ എങ്ങനെ പ്രതിരോധം തീര്‍ക്കും എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.


മെല്‍ബണിനോട്‌ ആറ് ഗോളിന് പരാജയപ്പെട്ട ബ്ലാസ്‌റ്റേഴ്‌സിന് ജിറോണ്‍ വലിയ വെല്ലുവിളി തന്നെയാണ്. കരുത്തരായ റയല്‍ മാഡ്രിഡിനെ പോലും തോല്‍പ്പിച്ചുളള ജിറോണുമായുളള മത്സരം ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവം കൂടിയാകും.


വലിയ അട്ടിമറികളൊന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും മഞ്ഞപ്പടയ്ക്ക് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കൊച്ചി സ്റ്റേഡിയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷ.