Happy Birthday Lionel Messi: അര്‍ജന്‍റീന ഫുട്ബോള്‍ സൂപ്പർ താരം ലയണല്‍ മെസിക്ക് ഇന്ന് 35-ാം പിറന്നാൾ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകം ഫിഫാ ലോകകപ്പിന്‍റെ ആവേശത്തിലേയ്ക്ക് അടുക്കുമ്പോള്‍  പിഎസ്‌ജി സ്‌ട്രൈക്കർ അര്‍ജന്‍റീനയുടെ മണ്ണില്‍ ലോകകപ്പ് എത്തിയ്ക്കുന്നത് സ്വപനം കാണുകയാണ് ആരാധകര്‍. പ്രായം വര്‍ദ്ധിക്കുന്തോറും മെസിയുടെ കളിക്കളത്തിലെ വീര്യത്തിന് ലേശം പോലും കുറവില്ല എന്നതാണ് വസ്തുത. ഒപ്പം തനിക്ക് നഷ്ടപ്പെട്ട കിരീടങ്ങള്‍ ഒന്നൊന്നായി തിരികെ പിടിയ്ക്കുകയാണ്  താരം. കോപ അമേരിക്ക ഫൈനലില്‍ കലാശപ്പോരാട്ടത്തില്‍ ബ്രസീലിനെ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയത് അതിന്‍റെ ഉത്തമ ഉദാഹരണം.  


Also Read:  ഇന്ത്യൻ ഫുട്ബോളിന് ഇപ്പോൾ ശുക്രനോ ശനിദശയോ? കണ്ടെത്താൻ 24 ലക്ഷം രൂപയ്ക്ക് ജ്യോത്സ്യനെ നിയമിച്ചു; സംഭവം വിവാദത്തിൽ


ലോകം ഫിഫ ലോകകപ്പിനായി കാത്തിരിയ്ക്കുമ്പോള്‍  മാതൃരാജ്യത്തിന് വേണ്ടി ഒരു ലോകകപ്പ്‌  കിരീടമാണ് മെസിയുടെ സ്വപ്നം.  മെസിയുടെ കരിയറിലെ ഒരുപക്ഷേ അവസാന ഫിഫാ ലോകകപ്പാകാം ഇത്.  മൂന്നര പതിറ്റാണ്ടായി മനസില്‍ സൂക്ഷിക്കുന്ന സ്വപ്നം, അര്‍ജന്‍റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുക അത് ഈ വര്‍ഷം മെസി സാധ്യമാക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍... 


ഇന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്ബോള്‍ താരമാണ് മെസി. എന്നാല്‍, അദ്ദേഹത്തിന്‍റെ കാല്‍പ്പന്ത്‌ ലോകത്തേയ്ക്കുള്ള  വരവ് അത്ര എളുപ്പമായിരുന്നില്ല.  1987 ജൂണ്‍ 24 ന് അര്‍ജന്‍റീനയിലെ റൊസാരിയോയില്‍ ഫാക്ടറി തൊഴിലാളിയുടെയും തൂപ്പുകാരിയുടെയും മകനായി ജനിച്ച ലയണല്‍ ആന്ദ്രെ മെസിയെ വളര്‍ച്ചയെ ബാധിക്കുന്ന ഹോര്‍മോണ്‍ രോഗം മൂലം ഡോക്ടര്‍മാര്‍  ഫുട്‌ബോല്‍ കളിയ്ക്കുന്നതില്‍ നിന്നും വിലക്കിയതാണ്.


എന്നാല്‍, വിലക്ക് വകവയ്ക്കാതെ ഫുട്ബോള്‍ കളിച്ച് തുടങ്ങിയ മെസിയെ പതിനൊന്നാം വയസില്‍ ബാഴ്‌സലോണ സ്വന്തമാക്കി. ശരിയായ ചികിത്സ നല്‍കി, കളി പഠിപ്പിച്ചു, കളിപ്പിച്ചു, പിന്നീട് കണ്ടത് ലോകം  വാഴ്ത്തുന്ന ഫുട്ബോള്‍ രാജാവിന്‍റെ ഉദയമാണ്... ബാഴ്‌സയുടെ നീലക്കുപ്പായം മെസിയുടെ ജീവിതത്തില്‍ ഭാഗ്യമായിരുന്നു,  മെസി ഗോളടിച്ചു കൂട്ടിയതും, കിരീടങ്ങളും പുരസ്‌കാരങ്ങളും വാരിപ്പുണര്‍ന്നതും ബാഴ്‌സയുടെ നീലക്കുപ്പായമണിഞ്ഞായിരുന്നു.  


ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം സ്പെയിനില്‍ അവധിയാഘോഷിയ്ക്കുകയാണ്  മെസി ഇപ്പോള്‍. മെസിയുടെ ലോകമെങ്ങുമുള്ള ആരാധകർ സാമൂഹികമാധ്യമങ്ങളിൽ ആശംസകളായും വീഡിയോകൾ പുറത്തിറക്കിയും താരത്തിന്‍റെ  പിറന്നാൾ ആഘോഷിക്കുകയാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.