ലീഗ്‌സ് കപ്പ് ഗ്രൂപ്പ് സ്റ്റേജില്‍ രണ്ടാം ജയവുമായി ഇന്റര്‍ മയാമി. അറ്റ്‌ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു മയാമിയുടെ വിജയം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ തകര്‍പ്പന്‍ പ്രകടനമാണ് മയാമിയുടെ വിജയം അനായാസമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മയാമിയ്ക്ക് വേണ്ടി രണ്ടാം മത്സരത്തിനിറങ്ങിയ മെസി ഇരട്ട ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 8-ാം മിനിട്ടില്‍ മെസി തന്നെയാണ് ഗോളടിയ്ക്ക് തുടക്കമിട്ടത്. ബാര്‍സലോണയിലെ മെസിയുടെ സഹതാരമായിരുന്ന സെര്‍ജിയോ ബുസ്‌കറ്റ്‌സ് മയാമിയില്‍ ചേര്‍ന്നിരുന്നു. മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന മെസിയ്ക്ക് ബുസ്‌കറ്റ്‌സ് നീട്ടി നല്‍കിയ പാസാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. മെസിയുടെ ഇടംകാലന്‍ ലോ ഷോട്ട് പോസ്റ്റില്‍ തട്ടിയെങ്കിലും റീബൗണ്ട് ഗോള്‍ നേടി മെസി മയാമിയെ മുന്നിലെത്തിച്ചു. 


ALSO READ: തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം; നവംബര്‍ 26ന് ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20


22-ാം മിനിട്ടില്‍ വിങ്ങര്‍ റോബര്‍ട്ട് ടെയ്‌ലറുമായി ചേര്‍ന്ന് മെസി രണ്ടാം ഗോളും വലയിലാക്കി. മൈതാന മധ്യത്ത് നിന്ന് പന്തുമായി കുതിച്ച മെസി ടെയ്‌ലര്‍ക്ക് പാസ് നീട്ടി നല്‍കി. പോസ്റ്റിനുള്ളില്‍ നിന്ന് ടെയ്‌ലര്‍ നല്‍കിയ പാസ് മെസി അനായാസം വലയിലാക്കി. പിന്നീട് ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത മെസിയെ 78-ാം മിനിട്ടില്‍ മയാമി സബ്‌സ്റ്റിറ്റിയൂട്ട് ചെയ്തു. ടെയ്‌ലറാണ് അവശേഷിച്ച രണ്ട് ഗോളുകളും നേടിയത്. ലീഗ്‌സ് കപ്പിലെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്റര്‍ മയാമി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മെസിയെ ടീമിലെത്തിച്ചതോടെ ആദ്യ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് മയാമി. 


അരങ്ങേറ്റ മത്സരത്തില്‍ വിജയ ഗോള്‍ നേടിയാണ് മെസി മയാമിയിലേയ്ക്കുള്ള വരവ് അറിയിച്ചത്. ക്രൂസ് അസൂളിനെതിരെ നടന്ന മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ മെസി 94-ാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് വലയിലാക്കി മയാമിയെ വിജയിപ്പിച്ചു. ഇതോടെ മയാമിയ്ക്ക് വേണ്ടിയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് 3 ഗോളുകളും ഒരു അസിസ്റ്റുമായി തകര്‍പ്പന്‍ ഫോമിലാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.