ഖത്തറിലെ ടൂർണമെന്റോടെ ലയണൽ മെസി ലോകകപ്പ് ഫുട്ബോളിനോട് വിട പറയുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് താരം ഈ ഞായറാഴ്ച മെസി തന്നെ വെളിപ്പെടുത്തിയിരുന്നു, ഖത്തർ തന്റെ അവസാനത്തെ ലോകകപ്പാകുമെന്ന്. എന്നാൽ ഇപ്പോഴിതാ അടുത്ത ലോകകപ്പിലും മെസി ഉണ്ടാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്. 2026ലെ വടക്കെ അമേരിക്കൻ ലോകകപ്പിൽ മെസിയാകണം അർജന്റീനയെ നയിക്കേണ്ടതെന്ന് മാർട്ടിനെസ് ഫുട്ബോളേഴ്സ് ലൈവ്.ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

50 വയസായാലും മെസിക്ക് ഇതുപോലെ തന്നെ കളിക്കാനാകുമെന്നാണ് അർജന്റീനിയൻ ഷോട്ട്സ്റ്റാപ്പോർ പറയുന്നത്. ദുർഘടമായ ഘട്ടങ്ങളെ മെസി അനയാസമാക്കി നൽകും. അത് തന്നെ ഏറ്റവും വലിയ കാര്യമാണെന്ന് മാർട്ടിനെസ് തന്റെ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലെ സെമി ഫൈനലിൽ കൊളംബിയക്കെതിരെ ഷൂട്ട്ഔട്ടിൽ ജയച്ചതിന് ശേഷം മെസിക്കൊപ്പം എടുത്ത ചിത്രം നിധി പോലെ സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. തനിക്ക് ആദ്യമായി ലഭിച്ച ട്രോഫി പോലെയാണ് ആ ചിത്രം സൂക്ഷിച്ച് വച്ചരിക്കുന്നതെന്ന് മാർട്ടിനെസ് താൻ നൽകി അഭിമുഖത്തിലൂടെ അറിയിച്ചു.


ALSO READ : Lionel Messi: വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി; ഖത്തർ ഫൈനൽ അവസാന ലോകകപ്പെന്ന് താരം


ഖത്തർ ലോകകപ്പ് മെസിയുടെ അവസാന ലോകകപ്പ് അല്ലയെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് അർജന്റീനയുടെ പ്രതിരോധ താരം ക്രിസ്റ്റിൻ റൊമേറോയും അഭിപ്രായപ്പെട്ടു. തങ്ങൾ മെസിയോട വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെടും. മെസിക്ക് സഹതാരമായി കളിക്കുകയെന്നതാണ് തങ്ങൾ വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും റൊമേറോ കൂട്ടിച്ചേർത്തു.


ഡിസംബർ 18നാണ് അർജന്റീന ഖത്തർ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെ ഇറങ്ങാൻ ഒരുങ്ങുന്നത്. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 8.30നാണ ഖത്തർ ലോകകപ്പ് ഫൈനൽ, സെമിയിൽ 2018ലെ റണ്ണേഴ്സപ്പായ ക്രൊയേഷ്യയെ മൂന്ന് ഗോളിന് തകർത്താൻ മെസിയും സംഘവും ഫൈനലിലേക്ക് പ്രവേശനം നേടുന്നത്. ഫ്രാൻസാകാട്ടെ ടൂർണമെന്റിലെ കറുത്ത കുതിരകളായി മാറിയ മൊറോക്കയെ തകർത്താണ് ഫൈനലിലേക്കെത്തുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.