പാരീസ്: ഫുട്‌ബോളില്‍ എന്നും വിസ്മയങ്ങള്‍ തീര്‍ക്കാറുള്ള താരമാണ് അര്‍ജന്റീനയുടെ ഇതിഹാസം ലയണല്‍ മെസി. വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും മുന്നില്‍ തളര്‍ന്നിട്ടും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് ലോകം കാല്‍ക്കീഴിലാക്കിയ വീരചരിത്രമാണ് മെസി സൃഷ്ടിച്ചത്. ഇതിനോടകം തന്നെ ഫുട്‌ബോളില്‍ ഒരു താരത്തിന് ലഭിക്കാവുന്ന എല്ലാ നേട്ടങ്ങളും മെസി സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോള്‍ ഇതാ എട്ടാം തവണയും ബാലണ്‍ ദി'ഓര്‍ പുരസ്‌കാരം സ്വന്തമാക്കി താന്‍ തന്നെയാണ് 'ഗോട്ട്' എന്ന് അടിവരയിട്ടിരിക്കുകയാണ് മെസി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി നേടാനൊന്നും ബാക്കി വെയ്ക്കാതെയാണ് മെസി പാരീസില്‍ നിന്ന് മടങ്ങുന്നത്. ലോകകപ്പ് എന്ന സ്വപ്‌നം മെസി ഖത്തറില്‍ സാക്ഷാത്കരിച്ചതോടെ പെലെ, മറഡോണ എന്നീ ഇതിഹാസങ്ങള്‍ക്കൊപ്പമോ അവര്‍ക്ക് മുകളിലേയ്‌ക്കോ മെസി വളര്‍ന്നു കഴിഞ്ഞു. 


ALSO READ: ലോകകപ്പിലെ മോശം പ്രകടനം; ഇൻസമാം-ഉൾ-ഹഖ് പാകിസ്താൻ ചീഫ് സെലക്ടർ സ്ഥാനം ഒഴിഞ്ഞു


എട്ട് തവണ ബാലണ്‍ ദി'ഓര്‍ നേടുന്ന ആദ്യ താരമാണ് മെസി. അഞ്ച് തവണ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 2009ല്‍ ബാഴ്‌സലോണയ്ക്ക് ഒപ്പം ആരംഭിച്ചതാണ് മെസിയുടെ ബാലണ്‍ ദി'ഓര്‍ യാത്ര. തുടര്‍ച്ചയായി 2012 വരെ മെസി മാത്രമാണ് ഈ പുരസ്‌കാരം സ്വന്തമാക്കിയത്. പിന്നീട് 2015ലും 2019ലും 2021ലും മെസി ബാലണ്‍ ദി'ഓര്‍ സ്വന്തമാക്കി. ലോകകപ്പ് സ്വന്തമാക്കിയതിലൂടെ തന്റെ എട്ടാം ബാലണ്‍ ദി'ഓര്‍ പുരസ്‌കാരവും നേടി മെസി അതിമാനുഷനായി.


ഏറ്റവും കൂടുതല്‍ ബാലണ്‍ ദി'ഓര്‍ എന്ന നേട്ടത്തിന് പുറമെ മറ്റ് ചില റെക്കോര്‍ഡുകളും മെസി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ബാലണ്‍ ദി'ഓര്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് മെസി. മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം പുരസ്‌കാരം സ്വന്തമാക്കിയ താരം, എംഎല്‍എസില്‍ നിന്ന് ആദ്യമായി ബാലണ്‍ ദി'ഓര്‍ നേടുന്ന താരം എന്നിവയാണ് മെസിയുടെ പുതിയ നേട്ടങ്ങള്‍.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.