ലയണല്‍ മെസി  ബാഴ്‌സലോണ വിട്ടതോടെ ഫുട്‍ബോൾ ഇതിഹാസം  ധരിച്ചിരുന്ന  10ാം നമ്പര്‍  ജേഴ്‌സി റിട്ടയർ ചെയ്യണമെന്ന ആരാധകരുടെ ആവശ്യം തള്ളി  FC ബാഴ്‌സലോണ...


COMMERCIAL BREAK
SCROLL TO CONTINUE READING

മെസിയുടെ  10ാം നമ്പര്‍  ജേഴ്‌സിയുടെ പുതിയ അവകാശി ആരെന്ന് ക്ലബ് ഇതിനോടകം വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. FC ബാഴ്‌സലോണയുടെ  ബ്രസീലിയൻ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോയാകും (Philippe Coutinho)  ഈ സീസണിൽ 10ാം  നമ്പർ ജേഴ്‌സി ധരിക്കുക എന്നാണ് പുറത്തുവരുന്ന  റിപ്പോര്‍ട്ടുകള്‍. 


ഫുട്‍ബോൾ ഇതിഹാസം  മെസി  (Lionel Messi) ബാഴ്‌സലോണ വിട്ടതോടെ താരം ധരിച്ചിരുന്ന  10ാം  നമ്പർ ജേഴ്‌സി റിട്ടയർ ചെയ്യണമെന്ന ആഹ്വാനവുമായി ആരാധകർ രംഗത്തെത്തിയെങ്കിലും  തത്കാലം ക്ലബ് ആ തീരുമാനത്തിലേയ്ക്ക് കടക്കുന്നില്ല.  അതിന് കാരണവുമുണ്ട്.  കളിക്കാരുടെ ജേഴ്‌സി നമ്പറുകൾക്ക് മേൽ ലാ ലിഗയുടെ നിയന്ത്രണങ്ങൾ ഉണ്ട് എന്നത് തന്നെ.   


Also Read: Copa America 2021: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണൽ മെസ്സിയുടെ (Lionel Messi) ഫാമിലി ഫോട്ടോസ് കാണാം...


അതായത്,  സ്പാനിഷ് ലീഗായ ലാ ലിഗയിൽ 1 മുതല്‍ 25 വരെയുള്ള നമ്പറിലുള്ള  ജേഴ്‌സികള്‍  ക്ലബുകള്‍ നിര്‍ബന്ധമായും  ഉപയോഗിക്കണമെന്ന് ലീഗിലെ നിയമങ്ങൾ നിഷ്കർഷിക്കുന്നുണ്ട്.  നിയമങ്ങള്‍  മറികടന്ന്, ആരാധകരുടെ ആവശ്യം മാനിച്ച്  10ാം നമ്പര്‍  ജേഴ്‌സി റിട്ടയർ ചെയ്താല്‍ നഷ്ടം ക്ലബിനാണ്.  കാരണം,  പിന്നീട് ക്ലബിന്  അവരുടെ സംഘത്തില്‍   25 കളിക്കാരുടെ സ്ഥാനത്ത് 24 കളിക്കാരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂ. ഇക്കാരണത്താലാണ്  തത്കാലം  10ാം നമ്പര്‍  ജേഴ്‌സി ക്ലബ്  റിട്ടയർ ചെയ്യാത്തത്.


Also Read: Lionel Messi: നെയ്മര്‍ക്കൊപ്പം ചേര്‍ന്ന് മെസി...!! ലയണല്‍ മെസി ഇനി PSGയിക്കുവേണ്ടി ബൂട്ടണിയും


മെസിയുടെ പ്രിയപ്പെട്ട പത്താം നമ്പർ ജേഴ്‌സി ബ്രസീലിയൻ താരമായ കൂട്ടീഞ്ഞോയ്ക്ക് ആണ് ക്ലബ് നല്‍കുക. 


അതേസമയം ബാഴ്‌സലോണ വിട്ട മെസി PSG യിൽ 30ാ൦ നമ്പർ ജേഴ്‌സിയാണ് തിരഞ്ഞെടുത്തത്. ക്ലബിൽ പത്താം നമ്പർ ധരിച്ചു കളിക്കുന്ന നെയ്മർ (Neymer) താരത്തിന് വേണ്ടി ഈ നമ്പർ ഒഴിഞ്ഞുകൊടുക്കാമെന്ന് പറഞ്ഞെങ്കിലും മെസി അത് വേണ്ടെന്ന് വെക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.