Copa America Final 2021: ലയണൽ മെസ്സിക്ക് ജന്മനാടിന്റെ ആദരം, റൊസാരിയോയിലെ നാഷണല്‍ ഫ്ലാഗ് മെമ്മോറിയലില്‍ തിളങ്ങി Messi
Copa America 2021 ഫൈനല്‍ മത്സരത്തിനായി ലോകം കാത്തിരിയ്ക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് Argentina - Brazil കിരീടപോരാട്ടം മാറക്കാന സ്റ്റേഡിയതില്‍ നടക്കുക.
Rosario: Copa America 2021 ഫൈനല്‍ മത്സരത്തിനായി ലോകം കാത്തിരിയ്ക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് Argentina - Brazil കിരീടപോരാട്ടം മാറക്കാന സ്റ്റേഡിയതില്‍ നടക്കുക.
ചിരവൈരികളായ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇരു ടീമുകളും ഒപ്പം ആരാധകരും ആശങ്കയുടെ മുള്‍മുനയിലാണ്.
എന്നാല്‍, Copa America Final മത്സരത്തിന് മുന്‍പായി തങ്ങളുടെ പ്രിയ താരം ലയണൽ മെസ്സിക്ക് (Lionel Messi) ജന്മനാടായ റൊസാരിയോ നല്‍കിയ ആദരവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്...!!
റൊസാരിയോയിലെ 70 മീറ്റര്‍ ഉയരമുള്ള നാഷണല്‍ ഫ്ലാഗ് മെമ്മോറിയലില്‍ National Flag Memorial) വെള്ളയും ഇളം നീലയും വരയുള്ള അര്‍ജന്‍റീനയുടെ ജെഴ്സിയില്‍ ലയണൽ മെസ്സി (Lionel Messi) തിളങ്ങി നിന്നു...!!
Copa America കപ്പില്‍ മുത്തമിടുക എന്ന അര്‍ജന്‍റീനയുടെ സ്വപ്നവും പേറിയാണ് മെസ്സിയും കൂട്ടരും കളത്തില്‍ ഇറങ്ങുക. കിരീടം കൈയിലേന്തി നില്‍ക്കുന്ന മെസ്സിയെ കാണാനുള്ള കാത്തിരിപ്പിനിടെയാണ് ജന്മനാടായ റൊസാരിയോ ഇത്തരത്തില്‍ ആദരവ് പ്രകടിപ്പിച്ചത്.
ആത്മവിശ്വാസത്തോടെ ടൂര്‍ണമെന്‍റ് മുഴുവന്‍ കളിച്ച മെസ്സി (Lionel Messi) അവസാന പോരാട്ടത്തിലും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍....!!
ചിരവൈരികളായ അര്‍ജന്‍റീനയും ബ്രസീലും തമ്മിലുള്ള കിരീടപോരാട്ടം ഞായറാഴ്ച പുലര്‍ച്ചെ 5.30നാണ് മാറക്കാന സ്റ്റേഡിയത്തില്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...