ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ചാമ്പ്യന്മാരായ അർജന്റീനയ്ക്കും ടീം ക്യാപ്റ്റൻ ലയണൽ മെസിക്കുമെതിരേ ഫിഫയുടെ അച്ചടക്ക നടപടി വരും. ഫ്രാൻസിന് എതിരായ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജയം നേടിയ ശേഷം അർജന്റൈൻ ഗോളി എമിലിയാനൊ മാർട്ടിനെസ് നടത്തിയ വിജയാഘോഷങ്ങൾ അതിര് വിട്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ എമിലിയാനൊയുടെ മിന്നും സേവുകളിലൂടെ ആയിരുന്നു അർജന്റീന 4 - 2 ന്റെ ജയവും ലോകകപ്പും സ്വന്തമാക്കിയത്. കളിയുടെ നിശ്ചിത സമയത്ത് 2 - 2 നും അധിക സമയത്ത് 3 - 3 നും സമനില ആയതോടെ ആയിരുന്നു മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഖത്തർ ലോകകപ്പിലെ മികച്ച ഗോൾ കീപ്പറിനുള്ള ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയതും എമി മാർട്ടിനെസ് ആയിരുന്നു. ഗോൾഡൻ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയ ശേഷം ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെയെ കളിയാക്കുന്ന തരത്തിൽ ആംഗ്യവിക്ഷേപം കാണിച്ചിരുന്നു. എംബാപ്പെ ആയിരുന്നു ലോകകപ്പ് ഫൈനലിൽ ഫ്രാൻസിന്റെ മൂന്ന് ഗോളും സ്വന്തമാക്കിയതും ലോകകപ്പിലെ ടോപ് സ്‌കോററിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയതും. ലോകകപ്പ് ട്രോഫി നേടിയ ശേഷം അർജന്റീന ടീം സ്വദേശത്ത് നടത്തിയ ആഘോഷങ്ങളിലും എമിലിയാനൊ മാർട്ടിനെസ് കൈലിയൻ എംബാപ്പെയെ കളിയാക്കിയിരുന്നു. എംബാപ്പെയുടെ രൂപമുള്ള ഒരു പാവക്കുട്ടിയെ കൈയിലേന്തി ആയിരുന്നു എമി മാർട്ടിനെസിന്റെയും അർജന്റൈൻ ടീമിന്റെയുംയും തുറന്ന വാഹനത്തിലുള്ള ഘോഷയാത്ര. ആ സമയത്ത് ക്യാപ്റ്റൻ ലയണൽ മെസി എമിലിയാനൊ മാർട്ടിനെസിന്റെ തൊട്ട് അടുത്ത് ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. ഇതെല്ലാം ഫുട്‌ബോൾ പ്രേമികൾക്ക് ഇടയിൽ ശക്തമായ പ്രതിഷേധത്തിനും വിമർശനത്തിനും വഴി തെളിച്ചിരുന്നു.


Also Read: ശ്രീലങ്കയിൽ ഔട്ട്ലറ്റ് തുടങ്ങുമോ? ലുലു മാളിൽ ചുറ്റിക്കറങ്ങിയ ശ്രീലങ്കൻ ടീം ഷോപ്പിലെത്തിയപ്പോൾ- ഉടമ പങ്ക് വെച്ച പോസ്റ്റ്


 


ഫിഫ അച്ചടക്ക നിയമത്തിന്റെ 11, 12 ആർട്ടിക്കിളുകളുടെ ലംഘനത്തിനാണ് അർജന്റീനയ്ക്ക് എതിരെ ഫിഫയുടെ നടപടി വരുക. അധിക്ഷേപകരമായ പെരുമാറ്റത്തിനും ഫെയർ പ്ലേ തത്വങ്ങളുടെ ലംഘനത്തിനും എതിരേ ആണ് ആർട്ടിക്കിൾ 11 നിയമം. ആർട്ടിക്കിൾ 12 ൽ പറയുന്നത് കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും തെറ്റായ പെരുമാറ്റത്തിന് എതിരായ നടപടിയുമാണ്. ഈ രണ്ട് ആർട്ടിക്കിളുകളുടെ ലംഘനം ഉണ്ടായതിനാലാണ് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷന് എതിരേ ഫിഫയുടെ അച്ചടക്ക സമിതി നടപടികൾ ആരംഭിച്ചത്. ഫിഫ ലോകകപ്പിന്റെ ആർട്ടിക്കിൾ 44, ഫിഫ മീഡിയ മാർക്കറ്റിംഗ് റെഗുലേഷനുകൾ അനുസരിച്ചും അർജന്റീനയ്ക്ക് എതിരേ നടപടി സ്വീകരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ