ശ്രീലങ്കയിൽ ഔട്ട്ലറ്റ് തുടങ്ങുമോ? ലുലു മാളിൽ ചുറ്റിക്കറങ്ങിയ ശ്രീലങ്കൻ ടീം ഷോപ്പിലെത്തിയപ്പോൾ- ഉടമ പങ്ക് വെച്ച പോസ്റ്റ്

ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഔട്ട്ലെറ്റ് സന്ദർശിച്ചതും തുടർന്നുണ്ടായ സംഭവ വികാസങ്ങളും മൈ ഡെസിഗ്നേഷന്റെ സഹ ഉടമ കൂടിയായ ഗോപിക ബി രാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ കൂടിയാണ് പുറം ലോകം അറിയുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 16, 2023, 08:24 PM IST
  • തിരുവനന്തപുരത്ത് എത്തിയ ശ്രീലങ്കൻ ടീം മത്സരത്തിന് മുൻപുള്ള ദിവസം തിരുവനന്തപുരം ലുലുമാൾ സന്ദർശിച്ചിരുന്നു
  • സന്ദർശനത്തിന് ഇടയിലാണ് മലയാളികൾ ആരംഭിച്ച ഫാഷൻ ബ്രാൻഡ് ആയ മൈ ഡെസിഗ്നേഷന്റെ ഔട്ട്ലറ്റ് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻറെ കണ്ണിൽപ്പെടുന്നത്
  • മൈ ഡെസിഗ്നേഷൻ ഔട്ട്ലെറ്റിൽ എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഏറെനേരം ചെലവഴിച്ചു
ശ്രീലങ്കയിൽ ഔട്ട്ലറ്റ് തുടങ്ങുമോ? ലുലു മാളിൽ ചുറ്റിക്കറങ്ങിയ ശ്രീലങ്കൻ ടീം ഷോപ്പിലെത്തിയപ്പോൾ- ഉടമ പങ്ക് വെച്ച പോസ്റ്റ്

ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിന മത്സരം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ വച്ച് നടന്നത്. മത്സരത്തിൽ 317 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്. വിരാട് കോലിയും,ശുഭ്മാൻ ഗില്ലും സെഞ്ച്വറി നേടിയ മത്സരം നിരവധി റെക്കോർഡുകൾക്കും സാക്ഷിയായി. മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തിയ ശ്രീലങ്കൻ ടീം മത്സരത്തിന് മുൻപുള്ള ദിവസം തിരുവനന്തപുരം ലുലുമാൾ സന്ദർശിച്ചിരുന്നു. 

ഈ സന്ദർശനത്തിന് ഇടയിലാണ് മലയാളികൾ ആരംഭിച്ച ഫാഷൻ ബ്രാൻഡ് ആയ മൈ ഡെസിഗ്നേഷന്റെ ഔട്ട്ലറ്റ് ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൻറെ കണ്ണിൽപ്പെടുന്നത്. ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഔട്ട്ലെറ്റ് സന്ദർശിച്ചതും തുടർന്നുണ്ടായ സംഭവ വികാസങ്ങളും മൈ ഡെസിഗ്നേഷന്റെ സഹ ഉടമ കൂടിയായ ഗോപിക ബി രാജ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ കൂടിയാണ് പുറം ലോകം അറിയുന്നത്.

Also Read: കാര്യവട്ടത്തെ കളി കാണാന്‍ ആളില്ലാത്തതിന്റെ കാരണം മന്ത്രിയുടെ പ്രസ്താവന മാത്രമല്ല! സഞ്ജു സാംസണ്‍ മുതല്‍ ശബരിമല വരെ...?

മൈ ഡെസിഗ്നേഷൻ ഔട്ട്ലെറ്റിൽ എത്തിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീം ഏറെനേരം അതിനകത്ത് ചെലവഴിച്ചു എന്നും അവർക്ക് മൈ ഡെസിഗ്നേഷന്റെ വ്യത്യസ്തമായ ഡിസൈനുകൾ എല്ലാം തന്നെ ഇഷ്ടപ്പെട്ടു എന്നും ഗോപിക കുറിച്ചിട്ടുണ്ട്. ഡിസൈനുകൾ ഇഷ്ടപ്പെട്ട ശ്രീലങ്കൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ മൈ ഡെസിഗ്നേഷന്റെ ഒരു ഔട്ട്ലൈറ്റ് തുടങ്ങുന്നതിനെപ്പറ്റി അന്വേഷിക്കുകയും ചെയ്തു. സുരക്ഷാ കാരണങ്ങളാൽ ചിത്രങ്ങൾ എടുക്കാൻ സാധിച്ചില്ലെങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ് ടീം അംഗമായ ലഹരി കുമാര മൈ ഡെസിഗ്നേഷനിൽ നിന്നും വാങ്ങിച്ച വസ്ത്രവും ധരിച്ച് ലുലുമാൾ മുഴുവൻ ചുറ്റിക്കറങ്ങിയത് കൗതുകമായി എന്നതും ഗോപിക സോഷ്യൽ മീഡിയ കുറിപ്പിൽ ചേർത്തിട്ടുണ്ട്.

 

 

ദമ്പതികൾ കൂടിയായ സ്വരൂപ് കൃഷ്ണനും ഗോപിക ബി രാജും കൂടിച്ചേർന്ന് നാലുവർഷം മുൻപ് തുടങ്ങിയ മൈ ഡെസിഗ്നേഷൻ എന്ന ഫാഷൻ ബ്രാൻഡ് ഇന്ന് കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ട്രെൻഡ് ആയി മാറിക്കഴിഞ്ഞു. മലയാളത്തിൽ നിന്നുള്ള ഒരു ഗ്ലോബൽ ഫാഷൻ ബ്രാൻഡ് എന്ന നിലയിൽ മുന്നോട്ടു കുതിക്കുന്ന മൈ ഡെസിഗ്നേഷൻ കസ്റ്റമൈസ്ഡ് ടീഷർട്ടുകൾ നിർമ്മിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്.

Also Read : ഗ്രീൻഫീൽഡിൽ ചരിത്രം കുറിച്ച് ഇന്ത്യ; കാണാം ആ വിജയ നിമിഷങ്ങൾ

മലയാളത്തിൽ നിരവധി സിനിമകളുടെ ഒഫീഷ്യൽ മർച്ചൻഡൈസ് സ്പോൺസേർസ് കൂടിയായിരുന്നു മൈ ഡെസിഗ്നേഷൻ. തല്ലു മാല, മിന്നൽ മുരളി, കുറുപ്പ്, മഹാവീര്യർ, കടുവ എന്നീ സിനിമകളുടെ ഒഫീഷ്യൽ കസ്റ്റമൈസ്ഡ്  ടീഷർട്ടുകൾ പുറത്തിറക്കിയത് മൈ ഡെസിഗ്നേഷൻ ആയിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ടീം നൽകിയ ആത്മവിശ്വാസത്തിൽ രാജ്യത്തിന് പുറത്തേക്കുള്ള ബിസിനസ് കുറച്ചുകൂടി ശക്തമായി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മൈ ഡെസിഗ്നേഷൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News